ആലപ്പുഴ: മന്ത്രി പി. തിലോത്തമന്റെ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐയില്‍ നിന്നും പുറത്താക്കി. ചേര്‍ത്തല കരുവ ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി പി. പ്രദ്യോതിനെയാണ് പാര്‍ട്ടി പുറത്താക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാതിരുന്നതിനെ തുടര്‍ന്നാണ് നടപടി.
പ്രദ്യോതിന് കരുവ ബൂത്ത് സെക്രട്ടറിയുടെ ചുമതല നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകാതിരുന്നവരെ കുറിച്ച് നേതൃത്വം വിവരം തേടിയിരുന്നു. ഇതില്‍ പ്രദ്യോതിനെതിരെയാണ് വ്യാപക പരാതി ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News