24.1 C
Kottayam
Sunday, June 7, 2026

സിവില്‍ സര്‍വ്വീസ്‌ രാജിവെച്ച് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍; ആദ്യപോരാട്ടത്തില്‍ പ്രവര്‍ത്തകരുടെ പ്രിയങ്കരന്‍; പാര്‍ട്ടിക്കായി സൈബറിടവും സജ്ജമാക്കി;പാലക്കാട്ട് ഇടതുസ്ഥാനാര്‍ത്ഥിയായി പി സരിന്‍ എത്തുമ്പോള്‍

Must read

പാലക്കാട്: ഇന്നത്തെ യുവതലമുറ ഏറെ ആവേശത്തോടെ നോക്കിക്കാണുന്ന മേഖലയാണ് സിവില്‍ സര്‍വീസ് മേഖല. പ്ലസ്ടു പഠനകാലം മുതല്‍ക്കെ തന്നെ അതിനായുള്ള പരിശീലനത്തിലേക്ക് കടക്കും. ഇത്തരത്തില്‍ മികച്ച അധ്വാനത്തിലൂടെ സിവില്‍ സര്‍വീസില്‍ എത്തിപ്പെട്ട് അവിടെ നിന്നും രാഷ്ട്രീയ മോഹം കൊണ്ട് പുറത്തിറങ്ങി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന വ്യക്തിയാണ് പി സരിന്‍. കോണ്‍ഗ്രസില്‍ വേഗത്തില്‍ നിയമസഭയില്‍ മത്സരിക്കാന്‍ അവസരം ലഭിച്ച വ്യക്തി കൂടിയാണ് സരിന്‍. അങ്ങനെയുള്ള സരിന്‍ ഇന്ന് പാലക്കാട് നിയമസഭാ സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെതിരെ പൊട്ടിത്തെറിച്ചതില്‍ ഏറെ നിരാശയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ബാലികേറാമലയെന്ന് സിവില്‍ സര്‍വീസ് ആദ്യ പരിശ്രമത്തില്‍ മറികടന്ന വ്യക്തിയാണ് സരിന്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തായാക്കിയ സരിന്‍ 2008ലാണ് സിവില്‍ സര്‍വീസ് പരീക്ഷ ആദ്യമായി എഴുതുന്നത്. ആദ്യവസരത്തില്‍ തന്നെ 555ാം റാങ്ക് നേടിയ സരിന് മുന്നില്‍ ഇന്ത്യന്‍ അക്കൗണ്ടസ് & ഓഡിറ്റ് സര്‍വീസിലേക്കുള്ള വഴിയാണ് തുറന്നത്. ആദ്യ പോസ്റ്റിങ് തിരുവനന്തപുരത്ത്. പിന്നെ 4 വര്‍ഷം കര്‍ണ്ണാടകത്തിലും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ എന്ന കസേരയില്‍ ഇരുന്നു.

2016ലാണ് സരിന്‍ തന്റെ ജീവിതത്തിലെ നിര്‍ണായക തീരുമാനം എടുക്കുന്നത്. എല്ലാ കാര്യങ്ങള്‍ക്കും കൂടെ നില്‍ക്കുന്ന ഭാര്യയും ഡോക്ടറുമായി സൗമ്യയുടെ പിന്തുണയും ലഭിച്ചതോടെ രാജി ഉറപ്പിച്ചു. മൂന്ന് മാസത്തെ നോട്ടീസ് കാലയളവിന് ശേഷം ഐ.എ.എ.എസില്‍ നിന്നും പടിയിറങ്ങി കോണ്‍ഗ്രസ് രാഷ്ട്രീയത്തിനൊപ്പം ചേര്‍ന്നു. കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നതു കൊണ്ടാണ് ഈ തീരുമാനമെന്നാണ് സരിന്‍ അന്ന് പറഞ്ഞത്. തുടര്‍ന്ന് 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെ ഗവേഷണവിഭാഗത്തിലും ഐ.ടി സെല്ലിലും പ്രവര്‍ത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് സംസ്ഥാന സെക്രട്ടറിയായി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം സീറ്റില്‍ സരിനെ പാര്‍ട്ടി നിയോഗിക്കുകയും ചെയ്തു. മികച്ച മത്സരം തന്നെയാണ് അദ്ദേഹം കാഴ്ച്ചവെച്ചത്. സിപിഎം കുത്തകയാക്കിയ മണ്ഡലത്തല്‍ പതിനായിരത്തിലേക്ക് സിപിഎം സ്ഥാനാര്‍ഥിയുടെ ലീഡ് കുറച്ചു. അതിന് ശേഷം ഇത്രയും കാലം ഒറ്റപ്പാലത്തെ പ്രവര്‍ത്തന മണ്ഡലമാക്കി അദ്ദേഹം. കൂടാതെ കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയാ കണ്‍വീനര്‍ ചുമതലയും അദ്ദേഹത്തിന് ലഭിച്ചു.

- Advertisement -

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ അതേ നാണയത്തില്‍ നേരിട്ടതില്‍ തന്ത്രങ്ങള്‍ ഒരുക്കുന്നതിലും സരിന്‍ വിജയിച്ചിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും സരിന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന സ്ഥിതിയില്‍ നിന്നുമാണ് ഇപ്പോള്‍ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണായത്ത ചോദ്യം ചെയ്ത് സരിന്‍ വിമതനാകുന്നത്.

- Advertisement -

പാലക്കാട് ജില്ലയിലെ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പു സാധ്യത വന്നപ്പോള്‍ സരിനും ആ സീറ്റ് മോഹിച്ചിരുന്നു. ജില്ലയ്ക്ക് പുറത്തുനിന്നും മറ്റൊരു ആളെ കൊണ്ടുവരേണ്ട ആവശ്യം എന്തായിരുന്നു എന്നതായിരുന്നു സരിന്റെ ചോദ്യം. എന്നാല്‍, അത് പരസ്യമായി പറഞ്ഞതിലൂടെ പാര്‍ട്ടിയില്‍ അദ്ദേഹം അച്ചടക്ക ലംഘനം നടത്തുകയാണ് ചെയ്തത്. ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലും തപ്പിത്തടയുന്ന സരിനെയാണ് കണ്ടത്.

സമനില തെറ്റിയതു പോലൊരു വാര്‍ത്താസമ്മേളനമായിരുന്നു സരിന്റേത്. പാര്‍ട്ടി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നെപ്പോട്ടിസമുണ്ടെന്ന വിധത്തിലായിരുന്നു സരിന്റെ ആരോപണം. അതേസമയം ആ ചോദ്യം അദ്ദേഹത്തിന് തന്നെ തിരിച്ചടി ആകുകയും ചെയ്തു. പ്രിയങ്ക ഗാന്ധി വയനാട്ടില്‍ എങ്ങനെ മത്സരിക്കാന്‍ എത്തിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും സരിന് ഉത്തരംമുട്ടി.

രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിയത്. തീരുമാനം പുന:പരിശോധിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും സരിന്‍ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സരിന്‍ ഇടഞ്ഞതോടെ സി.പി.എം സരിനുമായി ബന്ധപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാര്‍ത്തസമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ടും ചോദ്യമുയര്‍ന്നു. പാലക്കാട് സി.പി.എമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമോ എന്നായിരുന്നു ചോദ്യം. എന്നാല്‍, ‘ആദ്യം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ആരാണെന്ന് തീരുമാനം ഉറക്കട്ടെ’ എന്നാണ് സരിന്‍ ഇതിന് മറുപടി നല്‍കിയത്.

- Advertisement -

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വം പുനഃപരിശോധിക്കണമെന്നും പാലക്കാട് കോണ്‍ഗ്രസിന്റെ ജയം അനിവാര്യമാണെന്നും സരിന്‍ പറഞ്ഞു. ചിലരുടെ തോന്ന്യാസത്തിന് കയ്യടിക്കാനാവില്ല. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പ്രഹസനമായിരുന്നു. പാലക്കാട്ടെ യാഥാര്‍ഥ്യം പാര്‍ട്ടി തിരിച്ചറിയണം.

ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ തോറ്റ് പോയേക്കാം. തന്നെ സ്ഥാനാര്‍ഥിയാക്കാത്തതുകൊണ്ടല്ല അതൃപ്തി തുറന്നുപറഞ്ഞത്. ചിലരുടെ സ്ഥാപിത താത്പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍ പാര്‍ട്ടി തകരും. യാഥാര്‍ഥ്യം മറന്ന് കണ്ണടച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പുന:രാലോചനക്ക് ഇനിയും അവസരം ഉണ്ടെന്നും സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

Popular this week