24.3 C
Kottayam
Sunday, October 20, 2024

പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി; രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിൽ ഇടഞ്ഞ് പി സരിൻ

Must read

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തിൽ പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി. പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കാത്തതിൽ ഡോ പി സരിൻ കടുത്ത അതൃപ്തിയിലാണ്. കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനറാണ് അദ്ദേഹം.

ഇന്ന് ഉച്ചയ്ക്ക് 11.45 ന് മാധ്യമങ്ങളെ കാണുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ഒരു പോസ്റ്ററും അദ്ദേഹം പങ്കുവച്ചിട്ടുമില്ല. മറ്റ് നേതാക്കളെല്ലാം ഫേസ്ബുക്കിൽ രാഹുലിൻ്റെ പടം പങ്കു വെച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ചോദ്യത്തോട് എല്ലാം വേണ്ട സമയത്ത് ചെയ്യുമെന്നാണ് സരിൻ പ്രതികരിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സരിൻ. എന്നാൽ സിപിഎമ്മിൻ്റെ സ്വാധീന മേഖലയിൽ ജയിക്കാനായില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് വ്യക്തമായത് മുതൽ സരിൻ ഈ മേഖലയിൽ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തിയിരുന്നു.

പാലക്കാട് ജില്ലയിൽ നിന്ന് തന്നെയുള്ള സ്ഥാനാ‍ർത്ഥിയുണ്ടാകുമെന്നും തനിക്ക് പരിഗണന കിട്ടുമെന്നുമായിരുന്നു സരിൻ്റെ പ്രതീക്ഷ. ഇന്നലെ രാത്രി വരെ അദ്ദേഹം ഈ പ്രതീക്ഷയിലായിരുന്നു. എന്നാൽ രാഹുലിൻ്റെ സ്ഥാനാ‍ർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതോടെ അദ്ദേഹം കടുത്ത നിരാശയിലായി. ഇതോടെയാണ് ഇന്ന് ഉച്ചയ്ക്ക് ഒറ്റയ്ക്ക് വാർത്താ സമ്മേളനം വിളിച്ചത്.

നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ഉപതിരഞ്ഞെടുപ്പുകൾക്ക് സ്ഥാനാർഥികളെ കോൺ​ഗ്രസ് പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാനാധ്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിലിനെയാണ് കോൺ​ഗ്രസ് പരി​ഗണിച്ചത്. ഉപതിരഞ്ഞെടുപ്പാണെങ്കിലും പാലക്കാട് സീറ്റ് നിലനിർത്തേണ്ടത് കോൺഗ്രസിനും യു.ഡി.എഫിനും അഭിമാനപ്രശ്നമാണ്. ആ നിലയ്ക്കുകൂടിയായിരുന്നു രാഹുലിന്റെ സ്ഥാനാർത്ഥിത്വം.

അടുത്ത കാലത്ത് പാലക്കാട്ട് നടന്ന യൂത്ത് കോൺഗ്രസിന്റെ സമരങ്ങളിലുൾപ്പെടെ രാഹുൽ നേതൃസ്ഥാനത്തുണ്ടായിരുന്നു. വിക്ടോറിയ കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാലയുടെ സാഹിത്യോത്സവത്തിലും സജീവസാന്നിധ്യമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സിദ്ദിഖിനെ കസ്റ്റഡിയിൽ വേണം; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

തിരുവനന്തപുരം: നടന്‍ സിദ്ദിഖിനെ കസ്റ്റഡിയില്‍ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. തെളിവുകള്‍ ശേഖരിക്കുന്ന സമയത്ത് സിദ്ദിഖിനെ കസ്റ്റഡിയില്‍ വേണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബലാത്സംഗ കേസില്‍ സിദ്ദിഖിനെതിരായ റിപ്പോര്‍ട്ട് സംസ്ഥാനം സുപ്രീം...

അച്ചടക്കലംഘനം;എ.കെ ഷാനിബിനെ കോൺഗ്രസിൽ നിന്ന്‌ പുറത്താക്കി

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബിനെ കോണ്‍ഗ്രസില്‍ നിന്ന്‌ പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്കലംഘനവും ചൂണ്ടിക്കാട്ടിയാണ് നടപടി. ഇടതുമുന്നണിയിലേക്ക് ചേക്കേറിയ ഡോ പി...

സ്വകാര്യ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു

കാഞ്ഞിരപ്പള്ളി: സ്വകാര്യ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു. വിഴിക്കിത്തോട് വാടകയ്ക്ക് താമസിക്കുന്ന കപ്പാട് മൂന്നാം മൈല്‍ മരംകൊള്ളിയില്‍ പ്രകാശിന്റെയും ബിന്ദുവിന്റെയും മകന്‍ നന്ദു പ്രകാശ് (19) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി വിഴിക്കിത്തോട്...

തലസ്ഥാനത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമോ?വ്യക്തത വരുത്തി പൊലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. കുഞ്ഞിന്റെ മരണം കൊലപാതകമല്ലെന്നാണ് പൊലീസ് അറിയിച്ചത്. പോത്തൻകോട് വാവറയമ്പലത്ത് കന്നുകാലികൾക്കായി വളർത്തുന്ന തീറ്റപ്പുൽ കൃഷിയിടത്തിലാണ് മൃതദേഹം...

‘നേവൽ കാണിക്കാത്തതുകൊണ്ട് ഒരു ഗുമ്മ് ഇല്ല മോളെ’ അശ്ലീല കമന്റിന് കിടിലൻ മറുപടി നൽകി സ്വാസിക

കൊച്ചി:സിനിമ- സീരിയൽ രംഗത്ത് ഒട്ടനേകം മികച്ച കഥാപാത്രങ്ങൾ ചെയ്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് സ്വാസിക. തമിഴിലും മലയാളത്തിലും തെലുങ്കിലുമായി വ്യത്യസ്ത കഥാപാത്രങ്ങൾ സ്വാസിക ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടി...

Popular this week