24.4 C
Kottayam
Sunday, September 29, 2024

കേന്ദ്രത്തിന്‍റെ അനുമതിയില്ലെങ്കില്‍ സില്‍വര്‍ ലൈന്‍​ പദ്ധതിയില്ല: നിലപാട് വ്യക്തമാക്കി മന്ത്രി പി.രാജീവ്

Must read

തിരുവനന്തപുരം: റെയില്‍വേ കേന്ദ്ര ലിസ്റ്റിലാണെന്നത്​​ പ്രാഥമിക പാഠമാണെന്നും കേന്ദ്രത്തിന്‍റെ അനുമതിയില്ലെങ്കില്‍ സില്‍വര്‍ ലൈന്‍​ പദ്ധതിയില്ലെന്നും മന്ത്രി പി.രാജീവ്

കേന്ദ്രം അനുമതി തന്നില്ലെങ്കില്‍ മുന്നോട്ടുപോകുന്നതില്‍ തടസങ്ങളുണ്ടാകും. ഇതാണ്​ മുഖ്യമന്ത്രിയും സൂചിപ്പിച്ചത്​. തത്ത്വത്തിലുള്ള അനുമതിയില്‍ എന്തൊക്കെ പറ്റുമോ അതേ ഇപ്പോള്‍ ചെയ്യാനാകൂ. ഇത്​ ആദ്യം മുതല്‍ പറയുന്നതാണെന്നും പി. രാജീവ് വ്യക്തമാക്കി ​.

മാധ്യമങ്ങള്‍ വേണ്ടത്ര ​ശ്രദ്ധിക്കാത്തതാണ്​​​ ‘പദ്ധതിയില്‍ നിന്ന്​ പിന്നോട്ടു പോകുന്നുവോ’ എന്ന ചോദ്യങ്ങള്‍ ഉയരുന്നതിന്​ കാരണം. ആധുനിക മാധ്യമപ്രവര്‍ത്തനത്തിന്‍റെ പ്രധാന രീതി പ്രതീതി നിര്‍മാണമാണ്​. പ്രതീതികള്‍ തുടര്‍ച്ചായി സൃഷ്​ടിച്ചാല്‍ പ്രതീതിയേത്​, യാഥാര്‍ഥ്യമേത്​ എന്നത്​ നിര്‍മിച്ചവര്‍ക്കു തന്നെ പിടികിട്ടിയില്ലെന്നും മീറ്റ്​ ദി പ്രസ്​ പരിപാടിയില്‍ മന്ത്രി പറഞ്ഞു.

‘തൃക്കാക്കരയിലേത്​ രാജീവിന്‍റെ വ്യക്തിപരമായ സ്ഥാനാര്‍ഥി ആയിരുന്നോ’, എന്ന ചോദ്യത്തിന്​ ‘അതൊക്കൊ നേരത്തേ പറഞ്ഞതല്ലേ ഇടതുമുന്നണിയില്‍ ഏതെങ്കിലും ഒരു വ്യക്തിയുടെ സ്ഥാനാര്‍ഥി വരുമോ’ എന്നായിരുന്നു മറുചോദ്യം. ഭരണപക്ഷം തെരഞ്ഞെടുപ്പിനു​മുമ്ബ്​​ എങ്ങനെയാണോ ഇപ്പോഴും അതേ ശക്തിയില്‍ തന്നെയാണ്​. പ്രതിപക്ഷത്തിന്‍റെ അംഗസംഖ്യയിലും വ്യത്യാസം വന്നില്ല. രാഷ്ട്രീയമായി ​കേരളത്തിലെ യു.ഡി.എഫി​ന്‍റെ ആദ്യത്തെ അഞ്ച്​ മണ്ഡലങ്ങളില്‍ ഒന്നാണ് തൃക്കാക്കര.

ഇടതുവിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിച്ചാല്‍ എന്തുണ്ടാകുമെന്ന്​ നേരത്തേ തന്നെ വിലയിരുത്തിയിരുന്നു. ഇതില്‍ ഭിന്നതയുണ്ടാക്കി ഇടതുമുന്നണിക്ക്​ അനുകൂലമാക്കാനാണ്​ ശ്രമിച്ചത്​. തെ​രഞ്ഞെടുപ്പ്​ വരുമ്ബോഴുണ്ടാകുന്ന പല ഘടകങ്ങളായിരിക്കും ജയത്തെ സ്വാധീനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week