KeralaNews

അഡ്വ. പി ആർ ദേവദാസ് അന്തരിച്ചു

കൊച്ചി:അഖില കേരളവിശ്വകർമ്മ മഹാസഭയുടെ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. പി ആർ ദേവദാസ് അന്തരിച്ചു. മൃതശരീരം ഇന്ന് രാവിലെ എറണാകുളം അമൃത ആശുപത്രിയിൽ നിന്നും വിലാപയാത്രയായി ചെങ്ങന്നൂർ സഭാ ആസ്ഥാനത്ത് ഉച്ചയ്ക്ക് 2 മണിയോടു കൂടി എത്തിച്ച് പൊതു ദർശനം നടത്തും.

തുടർന്ന് 4 മണി യോടു കൂടി അദ്ദേഹത്തിൻ്റെ കുടുംബ വീടായ ചമ്പക്കുളത്തേയ്ക്ക് വിലാപയാത്രയായ് കൊണ്ടുപോകും. നാളെ ഉച്ചയ്ക്ക് 12 മണിക്ക് ചമ്പക്കുളത്തുള്ള കുടുംബ വീട്ടിൽ സംസ്കാരം.

തൻ്റെ ആയുസ്സും ആരോഗ്യവും സമുദായത്തിനും, സംഘടനയ്ക്കുവേണ്ടി ഉഴിഞ്ഞുവെച്ച നേതാവാണ് വിട പറഞ്ഞത്. വിശ്വകർമ്മജരുടെ നവോത്ഥാന നായകനായി ദീർഘകാലം പ്രസിഡൻ്റ് പദവിയിൽ തുടർന്നു വരുകയായിരുന്നു അദ്ദേഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button