തിരുവനന്തപുരം: രാജ്യത്തെ ചെറുകിട നാമമാത്രം കർഷകരുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യം മുടങ്ങാതെ ലഭിക്കുന്നതിനായി പി എം കിസാൻ പദ്ധതി അംഗങ്ങളായ എല്ലാ കർഷകരും ഇപ്പറയുന്ന കാര്യങ്ങൾ ഒക്ടോബർ 31-നകം അടിയന്തരമായി പൂർത്തിയാക്കണമെന്ന് സ്റ്റേറ്റ് നോഡൽ ഓഫീസർ അറിയിച്ചു.
ഭൂമി സംബന്ധമായ രേഖകൾ കൃഷിവകുപ്പിന്റെ എയിംസ് പോർട്ടലിലൂടെ രേഖപ്പെടുത്തണം. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ടതും ഇ- കെ വൈ സി പൂർത്തീകരിക്കുകയും ചെയ്യണം. ഇ- കെ വൈ സി ചെയ്യുന്നതിനായി PMKISAN GoI എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്താം.
പോസ്റ്റ് ഓഫീസ്, അക്ഷയ, സി എസ് സി, ജനസേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾക്കുള്ള സൗകര്യം ലഭ്യമാണ്.