കണ്ണൂര്‍: ബന്ധുവിന്റെ കമ്പനി സംസ്ഥാനത്ത് കൃത്രിമ ഓക്സിജന്‍ ക്ഷാമമുണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണത്തില്‍ പി.കെ ശ്രീമതി എംഎല്‍എ പി.ടി തോമസിനെതിരെ വക്കീല്‍ നോട്ടിസ് അയച്ചു. ശ്രീമതിയുടെ ബന്ധുവിന്റെ കമ്പനി ഓക്സിജന്‍ ക്ഷാമമുണ്ടാക്കാന്‍ ശ്രമിക്കുന്നെന്നായിരുന്നു പി.ടി. തോമസിന്റെ ആരോപണം.
ഇത് പച്ചക്കള്ളമാണെന്നും തന്റെ ബന്ധുക്കള്‍ക്ക് മെഡിക്കല്‍ ഷോപ്പ് പോലുമില്ലെന്നും ശ്രീമതി നോട്ടീസില്‍ പറഞ്ഞു. അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും വേണമെന്നാണ് ആവശ്യം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News