30 C
Kottayam
Friday, May 17, 2024

ജോസ് ടോമിന്റെ പ്രചാരണ വേദിയിലെത്തിയ ജോസഫിനെ കൂക്കി വിളിച്ച് പ്രവര്‍ത്തകര്‍

Must read

പാലാ: പാലാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള യുഡിഎഫ് കണ്‍വന്‍ഷന്‍ വേദിയിലെത്തിയ പി.ജെ. ജോസഫിന് കൂക്കി വിളി. ഇതു കണക്കിലെടുക്കാതെ പ്രസംഗം തുടര്‍ന്ന ജോസഫ് ജോസ് കെ. മാണിയുമായുള്ള അഭിപ്രായ ഭിന്നത ഉടന്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണു വിശ്വസിക്കുന്നതെന്നും പറഞ്ഞു. ജോസ് കെ.മാണിയെ വേദിയിലിരുത്തിയായിരിന്നു ജോസഫിന്റെ പ്രസംഗം.

 

യുഡിഎഫ് നേതാക്കള്‍ക്കൊപ്പമാണു ജോസഫ് വേദിയില്‍ എത്തിയത്. ജോസഫ് പ്രസംഗിക്കാന്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ കൂവലും തുടങ്ങി. ജോസഫിനെതിരെ ഗോബാക്ക് വിളികളും ഉയര്‍ന്നു. ഇത് അവഗണിച്ചു ജോസഫ് പ്രസംഗം തുടര്‍ന്നു. യുഡിഎഫ് എടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം താന്‍ നില്‍ക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ വിജയത്തിനായി പ്രചാരണം നടത്തുമെന്നും ജോസഫ് പറഞ്ഞു. ഒടുവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മികച്ച വിജയം നേടട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് ജോസഫ് പ്രസംഗം അവസാനിപ്പിച്ചത്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week