ഡല്‍ഹി: എഎന്‍എക്‌സ് മീഡിയ കേസില്‍ സി.ബി.ഐ അന്വേഷിയ്ക്കുന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തി സി.ബി.ഐയെ വെല്ലുവിളിച്ചു. താന്‍ ഒളിച്ചോടിയിട്ടില്ലെന്നും തലയുയര്‍ത്തി നടക്കുമെന്നും മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം പറഞ്ഞു. ദില്ലി എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കൊമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. തനിക്കെതിരെ ഐ എന്‍ എഎക്സ് കേസില്‍ കുറ്റപത്രം നിലവിലില്ലെന്നും ചിദംബരം വ്യക്തമാക്കി.
ജനാധിപത്യത്തിന്റെ അടിത്തറ സ്വാതന്ത്ര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജീവിതവും സ്വാതന്ത്ര്യവും തമ്മില്‍ തിരഞ്ഞെടുക്കാന്‍ എന്നോട് ആവശ്യപ്പെടുകയാണെങ്കില്‍ സ്വാതന്ത്ര്യം തിരഞ്ഞെടുക്കും. ഐഎന്‍എക്‌സ് മീഡിയ കേസില്‍ എന്നില്‍ കുറ്റവും ആരോപിക്കപ്പെട്ടിട്ടില്ല, എന്റെ കുടുംബത്തിലെ മറ്റാരും ഒരു തരത്തിലുമുള്ള ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ലെന്നും ചിദംബരം പറഞ്ഞു. എഴുതി തയ്യാറാക്കി കൊണ്ടുവന്ന പ്രസ്താവനയാണ് ചിദംബരം വായിച്ചത്.മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ പക്ഷേ ചിദംബരം തയ്യാറായില്ല.
വാര്‍ത്ത സമ്മേളനം പെട്ടെന്ന് പൂര്‍ത്തിയാക്കി കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബലിന്റെ വാഹനത്തിലാണ് ചിദംബരം ഐഐസിസി ആസ്ഥാനം വിട്ടത്. അതേസമയം ചിദംബരത്തെ അറസ്‌റ് ചെയ്യാന്‍ സിബിഐ സംഘം ഐഐസിസി ആസ്ഥാനത്തേക്ക് തിരിച്ചതായുള്ള വിവരത്തെത്തുടര്‍ന്നാണ് ചിദംബരം വാര്‍ത്താസമ്മേളനം പെട്ടെന്ന് പൂര്‍ത്തിയാക്കി മടങ്ങിയതെന്നും സൂചനയുണ്ട്.