28.2 C
Kottayam
Friday, June 5, 2026

അബദ്ധം പറ്റിയെന്ന് പി സി ജോർജ്; തൻ്റെ വർത്തമാനം കൊണ്ട് കുഴപ്പമുണ്ടായില്ലെന്നും ആളുകൾ ചിരിച്ചുതള്ളിയെന്നും ഹൈക്കോടതിയിൽ

Must read

കൊച്ചി:40 വർഷമായി പൊതുപ്രവർത്തനം നടത്തുന്ന പി സി ജോർജിന് വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാൻ അറിയില്ലേയെന്ന് ഹൈക്കോടതി. അബദ്ധം പറ്റിയതാണെന്ന് ജോർജ്. വിദ്വേഷപ്രസംഗത്തിൽ ജാമ്യം നൽകിയ കോടതിയുടെ വ്യവസ്ഥ ലംഘിച്ചില്ലേയെന്ന ചോദ്യത്തിനുള്ള മറുപടിയിലും ജോർജിൻ്റെ ഗതികേട് തെളിഞ്ഞുനിന്നു… പ്രസ്താവനയോ പ്രസംഗമോ നടത്തരുത് എന്നായിരുന്നു കോടതി ഉത്തരവ്, ഇത് ചാനൽ ചർച്ചയായിപ്പോയി, പ്രകോപിതനായപ്പോൾ പറ്റിപ്പോയതാണെന്നും ജോർജിന് വേണ്ടി വക്കീലിൻ്റെ മറുപടി.

മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ വിധി പറയാൻ ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ മറ്റന്നാളത്തേക്ക് മാറ്റിവച്ചു. ജോർജ് തുടർച്ചയായി ഇത്തരം പ്രസ്താവനകൾ നടത്താറുണ്ടെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. ജാമ്യ ഉത്തരവ് ലംഘിച്ചതിന് മുൻപും അറസ്റ്റ് ചെയ്യപ്പെട്ടതാണ്. 2022ൽ ഹൈക്കോടതി മറ്റൊരു കേസിൽ ജാമ്യം നൽകിയപ്പോൾ ഇത്തരം പ്രസ്താവനകൾ പാടില്ലെന്ന് നിർദേശിച്ചിരുന്നു. അതിൻ്റെയും ലംഘനമാണ് നടന്നിരിക്കുന്നത് എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

- Advertisement -

പി സി ജോർജ് ഒരു സാധാരണക്കാരനല്ല. ഇത്ര കാലത്തെ പരിചയസമ്പത്തുമുള്ള ആളാണ്. ഇനിയും ഇത്തരം കാര്യങ്ങൾ പറയില്ലെന്ന് എന്താണ് ഉറപ്പ്? ജാമ്യവ്യവസ്ഥകൾ ലംഘിക്കാം, കോടതി ഒന്നും ചെയ്യില്ല എന്നല്ലേ ജോർജിനെ കാണുന്ന ജനങ്ങൾ കരുതൂ. നാളെ അവരും ഇങ്ങനെ പ്രസ്താവനകൾ നടത്തിയാൽ എന്താകും സ്ഥിതിയെന്നും കോടതി ചോദിച്ചു. ഇതോടെയാണ്, ജോർജ് ഇത് പറഞ്ഞിട്ടും നാട്ടിൽ മോശമായി ഒന്നും ഉണ്ടായില്ലെന്നും, ആളുകൾ ചിരിച്ചു തള്ളുകയാണ് ഉണ്ടായതെന്നും വാദിച്ച് അഭിഭാഷകൻ കാലുപിടിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week