കോഴിക്കോട്: കോഴിക്കോട് മാളിക്കടവില്‍ 26കാരിയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച ശേഷം യുവതി മൂന്ന് തവണ പീഡിപ്പിക്കപ്പെട്ടതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ തെളിവുകള്‍ പ്രതിയായ വൈശാഖന്റെ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക്‌ഷോപ്പിലെ സിസിടിവിയില്‍ നിന്ന് പൊലീസ് കണ്ടെത്തി.യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്ന പ്രതി, വര്‍ക്ഷോപ്പില്‍ വന്നില്ലെങ്കില്‍ അവ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും വൈശാഖന്‍ പൊലീസിനോട് പറഞ്ഞു. ബന്ധുകൂടിയായ യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയം പ്രതിക്കുണ്ടായിരുന്നു.
ജനുവരി 24നാണ് ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് സ്വന്തം സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയതിന് ശേഷം പ്രതി വൈശാഖന്‍ യുവതിയെ കൊലപ്പെടുത്തിയത്. ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഉറക്കഗുളിക ചേര്‍ത്ത ശീതളപാനീയം യുവതിക്ക് നല്‍കി. ശേഷം തൂങ്ങിമരിക്കാനെന്ന വ്യാജേന രണ്ട് കുരുക്കുകള്‍ തയ്യാറാക്കുകയും യുവതി കഴുത്തില്‍ കുരുക്കിട്ടതിന് പിന്നാലെ സ്റ്റൂള്‍ ചവിട്ടിത്തെറിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വര്‍ക്ഷോപ്പിലെ 3 മണിക്കൂറിലേറെയുള്ള ദൃശ്യങ്ങളില്‍ യുവതിയെ കൊലപ്പെടുത്താന്‍ വൈശാഖന്‍ നടത്തിയ ആസൂത്രിത ശ്രമങ്ങളാണുള്ളതെന്നു പൊലീസ് പറഞ്ഞു. ജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി കുടിപ്പിച്ച ശേഷം മര്‍ദിച്ചവശയാക്കി. കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചു. കെട്ടഴിച്ചു കിടത്തിയ ശേഷം 2 തവണ പീഡിപ്പിച്ചതായി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായി. പുതിയ കാമുകിയുടെ വിവരം യുവതി അറിഞ്ഞതോടെയാണ് വൈശാഖന്‍ കൊലപാതകം ആസൂത്രണം ചെയ്തത്. മറ്റു പെണ്‍കുട്ടികളുടെയും ജീവിതം തകരാതിരിക്കാന്‍ സംഭവം പുറത്തറിയിക്കുമെന്ന് യുവതി രണ്ടു മാസം മുന്‍പ് വൈശാഖനോട് പറഞ്ഞിരുന്നു.
യുവതിയുടെ പിണക്കം മാറ്റി വീണ്ടും തന്റെ വരുതിയിലാക്കാന്‍ പണവും ജോലിയും നല്‍കി. തുടര്‍ന്നു ഫാഷന്‍ ഡിസൈനിങ് പഠനത്തിനു ചേര്‍ത്തെങ്കിലും യുവതി അകലം പാലിച്ചു. യുവതിയെ വശീകരിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ആഭിചാര ക്രിയകള്‍ ഉള്‍പ്പെടെ ചെയ്‌തെങ്കിലും അവര്‍ എതിര്‍ത്തു.
കഴിഞ്ഞ 21നും 22നും രണ്ടു പേരും കല്ലായിയിലെ കൗണ്‍സലിങ് സെന്ററിലെത്തി സംസാരിച്ചെങ്കിലും യോജിച്ചില്ല. യുവതി കൗണ്‍സലറോട് ഒപ്പമുള്ളത് ഭര്‍ത്താവല്ല, സുഹൃത്താണെന്ന് പറഞ്ഞതോടെ വൈശാഖന്‍ യുവതിയെ ഭീഷണിപ്പെടുത്തി. ഇതോടെ ബന്ധം തുടരാനില്ലെന്നു യുവതി പറഞ്ഞു. തലേന്നു ഭീഷണിപ്പെടുത്തിയ വിവരം യുവതി ഡയറിയില്‍ എഴുതിയതു ഫോട്ടോയെടുത്ത് കൗണ്‍സലര്‍ക്കു 24ന് രാവിലെ അയച്ചു നല്‍കി.
‘ഒരിക്കലും ഞാന്‍ ആത്മഹത്യ ചെയ്യില്ല. ഇത്തരം ഒരു ഗതികേട് മറ്റു പെണ്‍കുട്ടികള്‍ക്കു വരാന്‍ പാടില്ല. അഥവാ എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി വൈശാഖനായിരിക്കും’ ഈ ഡയറിക്കുറിപ്പെഴുതി 3 മണിക്കൂറിനകം യുവതി കൊല്ലപ്പെട്ടതായി തെളിഞ്ഞു. ഡയറിക്കുറിപ്പെഴുതിയ സമയവും ഒപ്പും ഇതിലുണ്ടായിരുന്നു.
ഈ ഡയറി ബാഗില്‍ വച്ചാണു യുവതി മോരിക്കരയിലേക്കു പുറപ്പെട്ടത്. ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത് നേടിയ വിവരത്തെ തുടര്‍ന്നാണ് യുവതിക്ക് ഉറക്കഗുളിക നല്‍കിയത്. പ്രതി വൈശാഖനെ എലത്തൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഹരീഷ്, സഹദ്, ബിജു എന്നിവര്‍ രണ്ടു ദിവസമായി ചോദ്യം ചെയ്തപ്പോഴാണു കുറ്റകൃത്യത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തറിഞ്ഞത്.
കൊലപാതകത്തിന് ശേഷവും പ്രതി യുവതിയെ ബലാത്സംഗം ചെയ്തിരുന്നു. ജ്യൂസില്‍ ഉറക്കഗുളിക കലര്‍ത്തി യുവതിയെകൊണ്ട് കുടിപ്പിച്ചതിന്ശേഷം അവരെ മര്‍ദിച്ച് അവശയാക്കി. യുവതിയെ നിര്‍ബന്ധിച്ചാണ് മരിക്കാമെന്ന് തീരുമാനത്തിലേക്ക് പ്രതി എത്തിച്ചതെന്നാണ് വിവരം. ഇന്‍ഡസ്ട്രിയില്‍ വര്‍ക്ഷോപ്പില്‍നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക വഴിത്തിരിവായിരുന്നു. മൂന്ന് മണിക്കൂറിലേറെയുള്ള ദൃശ്യങ്ങളില്‍ യുവതിയെ കൊലപ്പെടുത്താന്‍ പ്രതി നടത്തിയ ആസൂത്രിത ശ്രമങ്ങളാണുള്ളതെന്ന് പൊലീസ് അറിയിച്ചു.
പത്ത് വര്‍ഷത്തോളമായി യുവതിയുമായി പ്രതി ബന്ധം പുലര്‍ത്തുന്നുണ്ട്. ഇതിനിടെ പുതിയ കാമുകിയുടെ വിവരം യുവതി അറിയുകയും ഇത് ഇരുവര്‍ക്കുമിടയില്‍ സംസാരവിഷയമാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വൈശാഖന്‍ യുവതിയെ കൊല്ലാന്‍ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം സംഭവം നടക്കുന്ന ദിവസം യുവതി തന്റെ ആശങ്കകള്‍ ഡയറിയില്‍ രേഖപ്പെടുത്തി കൗണ്‍സലര്‍ക്ക് അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഡയറിക്കുറിപ്പ് എഴുതിയ സമയവും ഒപ്പും അടയാളപ്പെടുത്തിയ ശേഷം ഫോട്ടോ എടുത്ത് യുവതി കൗണ്‍സലര്‍ക്ക് അയയ്ക്കുകയായിരുന്നു. ഡയറി ബാഗില്‍വെച്ചാണ് സംഭവസ്ഥലത്തേക്ക് യുവതി യാത്ര പുറപ്പെട്ടത്. താന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് വ്യക്തമാക്കുന്ന കുറിപ്പില്‍ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി വൈശാഖന്‍ ആയിരിക്കുമെന്നും പറയുന്നുണ്ട്. കുറിപ്പെഴുതി മൂന്ന് മണിക്കൂറിനകമാണ് യുവതി കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമാണ്.
തടമ്പാട്ട് താഴത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വൈശാഖന്‍ ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് പൊലീസ് കണ്ടെടുത്തു. ഇതിലെ ദൃശ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മരണശേഷം, യുവതിയുടെ മൃതദേഹവുമായി വൈശാഖനും ഭാര്യയും ആശുപത്രിയില്‍ എത്തിയെങ്കിലും വൈശാഖന്‍ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയതായും പൊലീസ് കണ്ടെത്തി. പ്രതിക്കൊപ്പം ഉണ്ടായിരുന്ന ഭാര്യയുടെ സംശയവും ഇടപെടലുമാണു വൈശാഖനെ കുടുക്കിയത്. ഇതിനിടെ, വര്‍ക്ഷോപ് പൊലീസ് പൂട്ടി സീല്‍ ചെയ്തു.
ആശുപത്രി അധികൃതരും അവരുടെ സംശയം പൊലീസിനെ അറിയിക്കുകയും പ്രതി കടന്നുകളയാതിരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പൊലീസ് ക്രൈം ഫയലുകളില്‍ 25 വര്‍ഷത്തിനിടെ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ച രണ്ടാമത്തെ സംഭവമാണു മോരിക്കരയിലേത്. ചങ്ങനാശ്ശേരി കുറുമ്പനാട് മൃതദേഹത്തെ പീഡിപ്പിച്ച സംഭവമാണ് 25 വര്‍ഷം മുന്‍പ് നടന്നത്. കേരളത്തിന്റെ ക്രൈം ചരിത്രത്തില്‍ കാല്‍ നൂറ്റാണ്ടിനിടെ കേട്ടുകേള്‍വിയില്ലാത്ത നെക്രോഫീലിയ (Necrophilia) എന്ന ക്രൂരതയാണ് ഇവിടെ നടന്നത്.
കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ആശുപത്രിയിലെത്തിയ വൈശാഖന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഭാര്യയും ആശുപത്രി അധികൃതരും പൊലീസിനെ വിവരം അറിയിച്ചതോടെ ഈ സൈക്കോ ക്രിമിനല്‍ കുടുങ്ങുകയായിരുന്നു. വര്‍ക്ക്‌ഷോപ്പിലെ മൂന്ന് മണിക്കൂര്‍ നീളുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പൊലീസിന്റെ പക്കലുണ്ട്. ഒരു യുവതിയെ കൊലപ്പെടുത്താന്‍ എത്രത്തോളം ആസൂത്രണം പ്രതി നടത്തി എന്നതിന് തെളിവുകളടക്കം അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Shocking details have emerged in the murder of a 26-year-old woman in Malikadavu, Kozhikode. Police investigation revealed that the accused, Vaishakh, sexually assaulted the victim three times after her death. Evidence of this horrific act was recovered from the CCTV footage of Vaishakh’s industrial workshop. The accused confessed that he had blackmailed the victim with nude photos to force her to visit the workshop. Vaishakh, a relative of the victim, committed the crime due to the fear that his wife would discover their relationship.


