ജയ്പൂര്‍ : ഗംഗാപൂരിലെ ഉദയ്മോറിലാണ് സംഭവം. ഓക്സിജന്‍ കോണ്സെന്ട്രേറ്റര് പൊട്ടിത്തെറിച്ചാണ് യുവതി മരിച്ചത്. അപകടത്തില്‍ ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. ഭർത്താവ് സുല്‍ത്താന്‍ സിങ്ങിന് കോവിഡ് ബാധിച്ച് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഭാര്യ സന്തോഷ് മീണ ഓക്സിജന്‍ കോണ്സെന്ട്രേറ്റര് ഉപയോഗിച്ച് തുടങ്ങിയത്. ഗേള്‍സ് ഹൈസ്കൂളില്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന സന്തോഷ് മീണയായിരുന്നു സിങ്ങിനെ പരിചരിച്ചിരുന്നത്.
ശനിയാഴ്ച രാവിലെ മീണ ലൈറ്റ് ഓണ്‍ ചെയ്തതും ഓക്സിജന്‍ കോണ്സെന്ട്രേറ്റര് പൊട്ടിത്തെറിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മീണ മരിച്ചത്. ജയ്പൂരില്‍ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയ സുല്‍ത്താന്‍ സിങ്ങിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.പ്രാഥമിക പരിശോധനയില്‍ ഉപകരണത്തിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചതായാണ് കണ്ടെത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഓക്സിജന്‍ കോണ്സെന്ട്രേറ്റര് വിതരണം ചെയ്ത കടക്കാരനെ ചോദ്യം ചെയതു.