ലണ്ടന്‍: ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തയാര്‍. വാക്‌സിന്‍ നവംബര്‍ ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ ഒരു മുന്‍നിര ആശുപത്രിയെ ഉദ്ധരിച്ച് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വാക്‌സിന്റെ ആദ്യ ബാച്ച് തയാറാണെന്നും നവംബര്‍ ആദ്യവാരത്തില്‍ വാക്‌സിന്‍ നല്‍കാനുള്ള തയാറാടെുപ്പ് നടത്താന്‍ ആശുപത്രിക്കു നിര്‍ദേശം കിട്ടിയെന്നു വാര്‍ത്തയില്‍ പറയുന്നു.
കൊവിഡ് കൂടുതല്‍ മാരകമാകുന്ന പ്രായമേറിയവരില്‍ ആന്റിബോഡി ഉല്‍പദനം ത്വരിതപ്പെടുത്താന്‍ ഉതകുന്നതാണ് ഓക്‌സ്ഫര്‍ഡിന്‍െര്‍ വാക്‌സിന്‍ എന്നാണ് റിപ്പോര്‍ട്ട്. സ്വീഡിഷ് ബ്രിട്ടീഷ് മരുന്നു കമ്പനിയായ ആസ്ട്രസെനക എന്ന കമ്പനിയുമായി സഹകരിച്ചാണ് ഓക്‌സ്ഫഡിലെ ശാസ്ത്രജ്ഞര്‍ വാക്‌സിന്‍ വികസിപ്പിക്കുന്നത്.
വാക്‌സിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ നടക്കുന്നത് യുകെയിലാണ്. മൂന്നാം ഘട്ട പരീക്ഷണം ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും നടക്കും. ഇന്ത്യയില്‍ ഓഗസ്റ്റില്‍ പരീക്ഷണം ആരംഭിക്കും. ആസ്ട്രസെനകയുമായി ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് സഹകരിക്കുന്നത്.