മുംബൈ:ജെയിംസ് കാമറൂണിന്റെ ‘അവതാർ: ദി വേ ഓഫ് വാട്ടർ’ റിലീസിന് ഒരാഴ്ച മാത്രം ബാക്കി നൽക്കെ ടിക്കറ്റുകൾ റിക്കോർഡ് വേഗത്തിലാണ് വിറ്റ് പോകുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവതാർ സീക്വൽ ആദ്യദിനം ഏകദേശം രണ്ട് ലക്ഷം ടിക്കറ്റുകൾ വിറ്റു എന്നാണ് റിപ്പോർട്ട്. ആഗോളതലത്തിൽ ഏഴ് കോടി രൂപ. ‘അവഞ്ചേഴ്‌സ്: എൻഡ് ഗെയിം’, ‘കെജിഎഫ് 2’, ‘ബാഹുബലി 2’ എന്നീ സിനിമകളെ വെല്ലുവിളിച്ചുകൊണ്ടാണ് എക്കാലത്തെയും വലിയ മുന്നേറ്റങ്ങളിൽ ഒന്നായി അവതാർ മാറുന്നത്. പിവിആർ, ഐനോക്സ്, സിനിപോളിസ് എന്നിവിടങ്ങളിൽ നിന്ന് ഏകദേശം 1.20 ലക്ഷം അഡ്വാൻസ് ബൂക്കിങ്ങാണ് ഉണ്ടായിരിക്കുന്നത്.
2022-ലെ ഏറ്റവും വലിയ മുന്നേറ്റമാണ് അവതാർ 2-ന്റെ ഈ നേട്ടം. ഇന്ത്യയിലെ പട്ടികയിൽ ‘ബ്രഹ്മാസ്ത്ര’, ‘കെജിഎഫ് 2’, ‘ഡോക്ടർ സ്‌ട്രേഞ്ച്: മൾട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ്’ എന്നീ സിനിമകളാണ് ഉള്ളത്. അവതാർ: ദി വേ ഓഫ് വാട്ടർ ഏകദേശം 4.10 ലക്ഷം ടിക്കറ്റുകളാണ് ആദ്യ ദിനത്തിലേക്ക് വിറ്റിരിക്കുന്നത്, എന്നാൽ ഇത് അഞ്ച് ലക്ഷത്തിലേക്ക് കടക്കുകയാണ്. വേ ഓഫ് വാട്ടറിന്റെ വാരാന്ത്യ കളക്ഷൻ ഏകദേശം 16 കോടിയാണ്.
സിനിമയുടെ പ്രീ-റിലീസ് കളക്ഷൻ ഇന്ത്യയിൽ മികച്ച അടിത്തയാണ് സൃഷ്ടിച്ചിരിക്കുന്നത്. ‘സ്പൈഡർമാൻ: നോ വേ ഹോം’ 5 ലക്ഷം ടിക്കറ്റുകളും, ‘ഡോക്‌ടർ സ്‌ട്രേഞ്ച്: മൾട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ്’ 3.80 ലക്ഷം ടിക്കറ്റുകളുമാണ് ആദ്യ ദിനത്തിൽ വിറ്റഴിച്ചത്. നിലവിൽ ‘അവഞ്ചേഴ്സ്: എൻഡ് ഗെയിം’ ഇന്ത്യയിൽ നേടിയ 80 കോടി എക്കാലത്തെയും വലിയ പ്രീ-റിലീസ് റെക്കോർഡ് ആണ്. അവതാർ 2 ലിസ്റ്റിൽ രണ്ടാം സ്ഥാനത്തേക്കാണ് കടക്കുന്നത്. 60 കോടിയാണ് അവതാറിന്.