26.2 C
Kottayam
Friday, June 5, 2026

ആര്‍ക്ക് വേണം മലയാള സിനിമ!ആദ്യദിന കളക്ഷനില്‍ ഒന്നും രണ്ടും സ്ഥാനത്ത് ഇതരഭാഷാ ചിത്രങ്ങള്‍;വാലിഭന്‍ പത്താംസ്ഥാനത്ത്

Must read

കൊച്ചി:ഇതരഭാഷാ സിനിമകളോടുള്ള മലയാളിയുടെ പ്രിയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നാല്‍ ഒരു കാലത്ത് തമിഴ് ചിത്രങ്ങളോടായിരുന്നു ഈ പ്രിയമെങ്കില്‍ ഇന്ന് തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെ ശ്രദ്ധേയ ചിത്രങ്ങളോടും മലയാളികള്‍ക്ക് ഈ പ്രിയമുണ്ട്.

വന്‍ പ്രീ റിലീസ് ഹൈപ്പുമായി എത്തുന്ന മറുഭാഷാ ചിത്രങ്ങള്‍ക്ക് കേരളത്തില്‍ ഇന്ന് മികച്ച സ്ക്രീന്‍ കൗണ്ട് ആണ് ലഭിക്കാറ്, ഒരുപക്ഷേ മലയാള ചിത്രങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍. തല്‍ഫലമായി കേരള ഓപണിം​ഗില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ മലയാളമല്ല, മറുഭാഷാ ചിത്രങ്ങളാണ്. ടോപ്പ് 10 കേരള ഓപണിം​ഗ്സ് എടുത്താല്‍ അഞ്ച് ചിത്രങ്ങള്‍ മലയാളത്തിന് പുറത്തുനിന്നാണ്. ആ ലിസ്റ്റ് എങ്ങനെയാണെന്ന് നോക്കാം.

വിജയ്‍യുടെ അവസാന റിലീസ് ആയിരുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 12 കോടിയാണ് ലിയോയുടെ നേട്ടം. രണ്ടാമത് യഷ് നായകനായ പ്രശാന്ത് നീല്‍ ചിത്രം കെജിഎഫ് 2 (7.30 കോടി). മൂന്നാം സ്ഥാനത്ത് മോഹന്‍ലാലിന്‍റെ വി എ ശ്രീകുമാര്‍ ചിത്രം ഒടിയന്‍. 7.25 കോടിയാണ് ഓപണിം​ഗ്. നാലാമതും ഒരു മോഹന്‍ലാല്‍ ചിത്രം തന്നെ. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ എത്തിയ മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം (6.67 കോടി). അഞ്ചാമത് വിജയ് നായകനായ ബീസ്റ്റ് (6.60 കോടി).

ആറാം സ്ഥാനത്തും ഒരു മോഹന്‍ലാല്‍ ചിത്രമാണ്. പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാന അരങ്ങേറ്റം ആയിരുന്ന ലൂസിഫര്‍ (6.37 കോടി). ഏഴാമത് വിജയ്‍യുടെ സര്‍ക്കാര്‍ (6.1 കോടി). എട്ടാമത് മമ്മൂട്ടിയുടെ അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വവും (5.9 കോടി) ഒന്‍പതാമത് രജനികാന്തിന്‍റെ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ജയിലറും (5.85 കോടി) പത്താമത് മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ ചിത്രം മലൈക്കോട്ടൈ വാലിബനും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ആദ്യ ദിന കേരള ഓപണിംഗ് 5.85 കോടി ആയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

Popular this week