അത് ഞങ്ങള്‍ക്ക് മാത്രം മതി! മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ കാക്കി യൂണിഫോം ധരിക്കുന്നത് നിര്‍ത്തണം; സര്‍ക്കാറിനോട് ഡി.ജി.പി

തിരുവനന്തപുരം: മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ കാക്കി യൂണിഫോം ധരിക്കുന്നത് നിര്‍ത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി. പോലീസിന്റേതിന് സമാനമായ യൂണിഫോമിട്ട് മറ്റ് ചില വകുപ്പിലെ ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ തെറ്റിദ്ധാരപരത്തുന്നുവെന്നാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പരാതി.

നിലവില്‍ പോലീസിനെ കൂടാതെ ഫയര്‍ഫോഴ്‌സ്, ജയില്‍, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കാക്കി യൂണിഫോം ധരിക്കുന്നത്. പക്ഷെ പോലീസിനു സമാനമായ ചിഹ്നങ്ങളോ ബെല്‍റ്റോ മറ്റ് സേന വിഭാഗങ്ങള്‍ ഉപയോഗിക്കാറില്ല. പോലീസ് ആക്ട് പ്രകാരം പോലീസ് യൂണിഫോമിന് സമാനമായി വസ്ത്രം ധരിക്കുന്നതും തെറ്റാണ്.

മറ്റ് സേനാ വിഭാഗങ്ങളോ സെക്യൂരിറ്റി ജീവനക്കാരോ ഒന്നും യൂണിഫോം ധരിക്കാന്‍ പാടില്ല. പക്ഷെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍, സ്റ്റുഡന്‍സ് പോലീസിന്റെ ഭാഗമായ അധ്യാപകര്‍ എന്നിവരെല്ലാം കാക്കി യൂണിഫോമും തോളില്‍ സ്റ്റാറുമെല്ലാം വയ്ക്കാറുണ്ട്. ഇതാണ് എഡിജിപിമാരുടെ ഉന്നതതല യോഗത്തില്‍ ചര്‍ച്ചയായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News