26.2 C
Kottayam
Friday, June 5, 2026

പിതാവിന്റെ പ്രവര്‍ത്തികളോട് അറപ്പും ഭയവും മാത്രം; എല്ലാവരും ഒന്നായി കഴിയുന്ന ലോകത്തെ കുറിച്ചാണ് സ്വപ്നം കാണുന്നതെന്ന് ഒമര്‍ ബിന്‍ ലാദന്‍

Must read

പാരിസ്: ഒസാമ ബിന്‍ ലാദന്റെ ഭീകര പ്രവര്‍ത്തനങ്ങളില്‍ മാപ്പ് പറഞ്ഞ് മകന്‍ ഒമര്‍ ബിന്‍ ലാദന്‍. തന്റെ പിതാവിനോടും അയാള്‍ നടത്തിയ കുറ്റകൃത്യങ്ങളോടും തനിക്ക് അറപ്പും ഭയവും മാത്രമാണുള്ളതെന്നും ഒമര്‍ പറഞ്ഞു. ഇസ്രഈലി ദിനപ്പത്രമായ യെദോയിത് അഹ്റോനത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിതാവിന്റെ പ്രവര്‍ത്തനങ്ങളോടുള്ള തന്റെ എതിര്‍പ്പും ഖേദവും ഒമര്‍ പ്രകടിപ്പിച്ചത്.

ലോകത്തുള്ളവരെല്ലാം ഒന്നായി കഴിയണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് ഒമര്‍ പറയുന്നത്. വ്യത്യസ്ത മതങ്ങളില്‍ പെട്ടവര്‍ അയല്‍ക്കാരായി സമാധാനത്തില്‍ കഴിയുന്ന ലോകമാണ് നമുക്ക് വേണ്ടതെന്നും ഒമര്‍ പറഞ്ഞു. ഒസാമ ബിന്‍ ലാദന്റെ ആണ്‍മക്കളില്‍ ഇളയവനായ തനിക്ക് അല്‍-ഖ്വയ്ദയുടെ തലപ്പത്തേക്ക് വരാനുള്ള അവസരം വന്നിരുന്നെങ്കിലും അത് നിഷേധിക്കുകയായിരുന്നുവെന്നും ഒമര്‍ പറഞ്ഞു.

‘സ്വന്തം മക്കളെ സ്നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ എന്റെ പിതാവ് അദ്ദേഹത്തിന്റെ ശത്രുക്കളെ വെറുത്തു. എന്റെ ജീവിതം മുഴുവന്‍ ഞാന്‍ പാഴാക്കിക്കളയുകയായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ഞാനെന്തൊരു വിഡ്ഢിയാണെന്ന് എനിക്ക് തോന്നാറുണ്ട്. ഞാനതെല്ലാം ഉപേക്ഷിച്ചുപോരുമെന്ന് എനിക്ക് അന്നുതന്നെ തോന്നിയിരുന്നു,’ ഒമര്‍ പറഞ്ഞു.

എങ്ങനെയുള്ള മനുഷ്യനാണ് തന്റെ പിതാവെന്ന് മനസിലാക്കാനും ആ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാനും താന്‍ നിര്‍ബന്ധിതനാകുകയായിരുന്നെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു. എന്നെങ്കിലും അമേരിക്ക സന്ദര്‍ശിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ഒമര്‍ പറഞ്ഞു. ഇപ്പോള്‍ ഫ്രാന്‍സിലാണ് ഒമര്‍ താമസിക്കുന്നത്.

- Advertisement -

തന്റെ ഭാര്യ ജൂതവംശജയാണെന്നും ഇസ്രാഈലില്‍ കഴിയുന്ന അവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്നും ഒമര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. 2001ല്‍ നടന്ന അമേരിക്കയിലെ 9/11 ഭീകരാക്രമണം ആസൂത്രണം ചെയ്ത ഒസാമ ബിന്‍ ലാദനെ 2011 മെയ് യു.എസ് സേന പാക്കിസ്ഥാനില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week