KeralaNews

സഭാ തർക്കം : മുഖ്യമന്ത്രി ഇന്ന് ഇരു സഭകളുമായി ചർച്ച നടത്തും

തിരുവനന്തപുരം: സഭാ തർക്കം സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കാൻ മുഖ്യമന്ത്രി ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളുമായി ഇന്ന് ചർച്ച നടത്തും. ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളെ ഒരുമിച്ചിരുത്തി മുഖ്യമന്ത്രി നടത്തുന്ന രണ്ടാമത്തെ ചർച്ചയാണിത്.

ഇരു സഭകളും യോജിച്ച് പോകാമെന്നു മെത്രാന്മാർ ഉറപ്പ് നൽകിയെന്നാണ് സൂചന. എന്നാൽ, ഇതിൽ സഭയ്ക്ക് ഉള്ളിൽ പ്രതിഷേധമുയർന്നിട്ടിണ്ട്.  ഏറെ ചർച്ചകൾ നടത്തിയിട്ടും കൃത്യമായ പരിഹാരം കാണാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രി ഇപ്പോൾ നേരിട്ട് ചർച്ച നടത്താൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോഴും കോടതി വിധി അനുസരിച്ച് മാത്രമേ മുൻപോട്ട് പോകൂ എന്ന കടുത്ത നിലപാടിൽ തന്നെയാണ് ഓർത്തഡോക്സ് സഭ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button