24.9 C
Kottayam
Saturday, June 6, 2026

സ്വിഫ്റ്റ് ബസ് ഓടിക്കാൻ വനിതകള്‍ക്ക് അവസരം; 600 ഡ്രൈവർ കണ്ടക്ടർ ഒഴിവുകൾ

Must read

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസുകൾ ഓടിക്കാൻ വനിതകൾക്ക് അവസരം. 600 ഡ്രൈവർ കണ്ടക്ടർ ഒഴിവുകളാണുള്ളത്. ട്രാൻസ്‌ജെൻഡറുകൾക്കും അവസരം നൽകാൻ ആലോചനയുണ്ട്. പ്രഥമപരിഗണന സ്ത്രീകൾക്കാണ്. ഇവർക്കുശേഷമുള്ള ഒഴിവുകളിലേക്കാകും പുരുഷന്മാരെ പരിഗണിക്കുക.

ആദ്യബാച്ചിൽ നിയമനംനേടിയ നാലുവനിതകൾ തിരുവനന്തപുരം സിറ്റിയിൽ ഇലക്‌ട്രിക് ബസുകൾ ഓടിക്കുന്നുണ്ട്. ഹെവി ലൈസൻസുള്ളവർക്കുപുറമേ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസുള്ള (എൽ.എം.വി.) വനിതകൾക്കും അപേക്ഷിക്കാം. ബസ് ഓടിക്കാൻ കെ.എസ്.ആർ.ടി.സി. പരിശീലനം നൽകും.

നീളമുള്ള ഡീസൽ ബസുകൾക്കുപകരം ചെറിയ ഇലക്‌ട്രിക് ബസുകളിലാകും ഇവരെ നിയോഗിക്കുക. പരിശീലനം ഡീസൽ ബസിൽ ആയിരിക്കും. ഹെവി ലൈസൻസുള്ളവർക്ക് 35 വയസ്സും എൽ.എം.വി. ലൈസൻസുള്ളവർക്ക് 30 വയസ്സുമാണ് പ്രായപരിധി.

രാവിലെ അഞ്ചിനും രാത്രി പത്തിനും ഇടയ്ക്കുള്ള ട്രിപ്പുകളിലാകും ഇവരെ നിയോഗിക്കുക. എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയും കളക്‌ഷൻ ബാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും. അധികമണിക്കൂറിന് 130 രൂപയാണ് പ്രതിഫലം.

- Advertisement -

സ്വിഫ്റ്റിനുള്ള 111 സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് ബസുകളുടെ നിർമാണം ആരംഭിച്ചു. ഇവ രണ്ടുമാസത്തിനുള്ളിൽ എത്തും. കെ.എസ്.ആർ.ടി.സി.യുടെ പഴയ ദീർഘദൂര ബസുകൾക്കുപകരം ഇവ വിന്യസിക്കും. സ്മാർട്ട് സിറ്റി പദ്ധതിയുടെ രണ്ടാംബാച്ചിലെ 20 ഇലക്‌ട്രിക് ബസുകളും ഉടനെയെത്തും.

- Advertisement -

സ്വിഫ്റ്റിൽ മാസം അരലക്ഷത്തിനുമേൽ ശമ്പളം വാങ്ങുന്ന ഡ്രൈവർമാരുണ്ട്. കെ.എസ്.ആർ.ടി.സി.യിലെ തൊഴിലാളിസംഘടനകൾ എതിർക്കുന്ന സിംഗിൾ ഡ്യൂട്ടി സംവിധാനമാണ് സ്വിഫ്റ്റിലുള്ളത്. സാമ്പത്തികപ്രതിസന്ധി സ്വിഫ്റ്റിലെ ശമ്പളവിതരണത്തെ ബാധിച്ചിട്ടില്ല. ബസുകൾക്ക് കെ.എസ്.ആർ.ടി.സി. നൽകുന്ന വാടകകൊണ്ടാണ് ശമ്പളം നൽകുന്നുന്നത്. 1300 ജീവനക്കാരാണ് സ്വിഫ്റ്റിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week