മാന്നാനം: മാനസികാരോഗ്യ പരിപാലനവും ബോധവൽകരണവും ലക്ഷ്യമാക്കി വൈൻ സെൻട്രൽ ട്രാവൻകൂർ റീജിയന്റെയും മാന്നാനം കെഇ കോളേജിന്റെയും ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന “ഒപ്പം പദ്ധതിയുടെ ഉദ്ഘാടനം സഹകരണ മന്ത്രി വി.എൻ. വാസവൻ നിർവ്വഹിച്ചു.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെട്ട സെൻട്രൽ ട്രാവൻകൂർ റീജിയണിലെ വിവിധ വൈസ്മെൻ ക്ലബ്ബ് അംഗങ്ങൾക്ക് മനഃശാസ്ത്രപരമായ അവബോധം നൽകുന്നതിനൊപ്പം സമൂഹത്തിലെ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരെ കണ്ടെത്തുകയും അവർക്ക് മാനസികവും സാമൂഹികവുമായ ആരോഗ്യം നൽകുന്നതിനുള്ള ഫാമിലി കൗൺസിലിംഗ് എജ്യൂക്കേഷൻ കൗൺസിലിംഗ്, അവർക്കാവശ്യമായ കൈത്താങ്ങ് നൽകുക അവരോട് ഒപ്പം ഉണ്ടാവുക എന്നിവയാണ് “ഒപ്പം പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
കെ.ഇ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഉദ്ഘാടനയോഗത്തിൽ വൈസ്മെൻ സെൻട്രൽ ട്രാവൻകൂർ റീജിയന്റെ ഡയറക്ടർ ജോർജ്ജ് ഡാനിയേൽ അധ്യക്ഷത വഹിച്ചു. കെ.ഇ.കോളേജ് പ്രിൻസിപ്പൽ റവ.ഡോ.സേവ്യർ ചീരംഗം സി.എം.ഐ. മനഃശാസ്ത്രവിഭാഗം അധ്യക്ഷൻ ഫാ. ജോൺസൺ ജോസഫ് സി.എസ്.ടി., കെ.ഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ.ജയിംസ് മുല്ലശ്ശേരി, ഫാ. ബിജുതെറ്റ് (സി.എം.ഐ. അഡ്വ. വിൻസന്റ് അലക്സ്, പ്രൊഫ. കോശി തോമസ്, അനു കോവൂർ, പാഫ. പിഞ്ചു റാണി വിൻസന്റ്. ആ പോൾ എന്നിവർ സംസാരിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെയും കേരള യൂണിവേഴ്സിറ്റിയിലെയും മനഃശാസ്ത്ര ഡിപ്പാർട്ട്മെന്റുകൾ ഒപ്പം പദ്ധതിയിൽ പങ്കാളികളാകും.