23.6 C
Kottayam
Tuesday, May 21, 2024

കളമശ്ശേരിയിലെ വെള്ളപ്പൊക്കം നേരിടാന്‍ ഓപ്പറേഷൻ വാഹിനി നടപ്പാക്കും- മന്ത്രി പി.രാജീവ്

Must read

കൊച്ചി: ഒരു ദിവസം മഴ പെയ്തപ്പോഴേക്കും കൊച്ചി നഗരത്തിന്‍റെ പല പ്രദേശങ്ങളിലും വെള്ളം കയറി. ജനജീവിതം ദുരിതത്തിലാവുകയും വലിയ പ്രതിഷേധം ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി കൂടിയായ പി.രാജിവ് രംഗത്തെത്തി. വെള്ളപ്പൊക്കത്തിന് ശാശ്വതമായ പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു.ഓപ്പറേഷൻ വാഹിനി എന്ന പേരിൽ പദ്ധതി നടപ്പാക്കും.3 കോടി 74 ലക്ഷം രൂപയുടെ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.സംസ്ഥാനത്താകെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാനാണ് സർക്കാരിന്‍റെ  ശ്രമമെന്നും മന്ത്രി പറഞ്ഞു.

കനത്തമഴയിൽ കൊച്ചി നഗരം മുങ്ങിയതോടെ വെള്ളക്കെട്ട് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ ആയുധമാക്കി യുഡിഎഫ്.  എൽഡിഎഫ് ഭരിക്കുന്ന കോർപ്പറേഷൻറ അനാസ്ഥയാണ് ദുരിതത്തിന് കാരണമെന്നാരോപിച്ച് യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു.. ഓപ്പറേേഷൻ ബ്രേക്ക് ത്രൂ ഒക്കെ ഉണ്ടെങ്കിലും മഴകനത്താൽ മുങ്ങുന്ന പതിവിന് മെട്രോസിറ്റിക്ക് മാറ്റമില്ല. 

കോർപ്പറേഷനെ പഴിച്ച് ജനരോഷം ഇടതിനെതിരെ തിരിച്ചുവിടാൻ യുഡിഎഫ് കൗൺസിലർ‍മാർ പ്രതിഷേധിച്ച് വെള്ളക്കെട്ടിലേക്കിറങ്ങി. യുഡിഎഫ് സ്ഥാനാർത്ഥിയും പ്രശ്നം ഏറ്റെടുത്തു.പ്രചാരണത്തെ മഴ ബാധിച്ചുവെന്ന് പറഞ്ഞ ഇടത് സ്ഥാനാർത്ഥി ജോ ജോസഫ് വെള്ളക്കെട്ടിന് വൈകാതെ ശാശ്വത പരിഹാരം ഉണ്ടാകുമെന്ന ഉറപ്പാണ് നൽകുന്നത്.

മുൻകാലങ്ങളിൽ നഗരസഭ ഭരിച്ച യുഡിഎഫ് എന്ത് ചെയ്തുവെന്ന ചോദ്യവും എൽഡിഎഉഫ് ഉയർത്തുന്നു
കോർപ്പറേഷൻ മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികൾക്ക് കൊച്ചിയിലെ വെള്ളക്കെട്ടത്തിൻെ ഉത്തരവാദിത്വമുണ്ടെന്ന് ബിജെപി. വ്യക്തമാക്കി.രാവിലെ കെ.സുരേന്ദ്രനും എഎൻ രാധാകൃഷ്ണനും നടത്താനിരുന്ന സൈക്കിൾ പര്യടനം മഴമൂലം മാറ്റി. കനത്തമഴ പലപ്പോഴും എറണാകുളത്തെ പോോളിംഗിനെപ്പോലും ബാാധിച്ച് മുന്നണികളെ വെട്ടിലാക്കിയിട്ടുണ്ട്.  മഴയും വെള്ളക്കെട്ടും പരസ്പരം ആയുധമാക്കുമ്പോഴും    ദുരിതപ്പെയത്ത് തുടർന്നാൽ എന്താകുമെന്ന ആകാംക്ഷ മുന്നണികൾക്കുണ്ട്..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week