ഹൈദരാബാദ്: ഓപ്പറേഷന്‍ കമല കേസ് അന്വേഷണം സിബിഐക്ക് വിട്ട് തെലങ്കാന ഹൈക്കോടതി. കേസ് അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു. അമ്പത് കോടി വീതം നല്‍കി ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്നതാണ് കേസ്.
തെലങ്കാന രാഷ്ട്ര സമിതിയി ആയിരുന്ന ബിആർഎസ്സിലെ നാലു എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ച മൂന്നുപേരെ കോടിക്കണക്കിനു രൂപയുമായി പൊലീസ് പിടികൂടിയിരുന്നു. നാല് എംഎൽഎമാരെ നൂറു കോടി രൂപ നൽകി ബിജെപി പാളയത്തിലെത്തിക്കാനായിരുന്നു ശ്രമമെന്നാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ ആരോപണം.
ഇതിനു പിന്നിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണെന്ന ഗുരുതര ആരോപണവും കെസിആർ ഉയർത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണ് തുഷാറെന്നും ഏജന്റുമാർ തുഷാറിനെയാണ് ബന്ധപ്പെട്ടിരുന്നതെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.