KeralaNews

ഉമ്മൻചാണ്ടിയുടെ പൊതുദർശനം; കോട്ടയം നഗരത്തിലെ ഹോട്ടലുകൾ ഇന്ന് രാത്രി ഒരു മണി വരെ പ്രവർത്തിക്കും,വാഹന​ഗതാ​ഗതത്തിനും നിയന്ത്രണം,കൂടുതൽ അറിയാം

കോട്ടയം: മുൻമുഖ്യമന്ത്രിയും ജനനായകനുമായ ഉമ്മൻചാണ്ടിയുടെ പൊതുദർശന ചടങ്ങുകൾ നടക്കുന്നതിനാൽ കോട്ടയം നഗരത്തിലെ ഹോട്ടലുകൾ ഇന്ന് രാത്രി ഒരു മണി വരെ പ്രവർത്തിക്കും. ജൂലായ് 19 ബുധനാഴ്ച രാത്രി ഒരു മണിവരെയാണ് ഹോട്ടലുകൾ പ്രവർത്തിക്കുക. കോട്ടയം തിരുനക്കര, കെഎസ്ആർടിസി, റെയിൽവേ സ്‌റ്റേഷൻ, ബേക്കർ ജങ്ഷൻ എന്നവിടങ്ങളിലെ ഹോട്ടലുകളാണ് പോലീസ് അഭ്യർത്ഥന പ്രകാരം രാത്രി ഒരു മണി വരെ തുറന്ന് പ്രവർത്തിക്കുന്നതെന്നു കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു.

അതേസമയം വാഹന ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.കോട്ടയം: മുൻമുഖ്യമന്ത്രിയും ജനനായകനുമായ ഉമ്മൻചാണ്ടിയുടെ പൊതുദർശന ചടങ്ങുകൾ നടക്കുന്നതിനാൽ കോട്ടയം നഗരത്തിലെ ഹോട്ടലുകൾ ഇന്ന് രാത്രി ഒരു മണി വരെ പ്രവർത്തിക്കും. ജൂലായ് 19 ബുധനാഴ്ച രാത്രി ഒരു മണിവരെയാണ് ഹോട്ടലുകൾ പ്രവർത്തിക്കുക.

കോട്ടയം തിരുനക്കര, കെഎസ്ആർടിസി, റെയിൽവേ സ്‌റ്റേഷൻ, ബേക്കർ ജങ്ഷൻ എന്നവിടങ്ങളിലെ ഹോട്ടലുകളാണ് പോലീസ് അഭ്യർത്ഥന പ്രകാരം രാത്രി ഒരു മണി വരെ തുറന്ന് പ്രവർത്തിക്കുന്നതെന്നു കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു. അതേസമയം വാഹന ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

തെങ്ങണയിൽനിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഞാലിയാകുഴിയിൽനിന്നും ഇടത്തു തിരിഞ്ഞ് ചിങ്ങവനം വഴിയാണ് പോകേണ്ടത്. തെങ്ങണയിൽനിന്നും മണർകാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ഞാലിയാകുഴിയിൽനിന്നും കൈതേപ്പാലം വേട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ഐഎച്ച്ആ‍ർഡി ജംഗ്ഷനിൽ എത്തി മണർകാട് പോപോകണം. മണർകാട് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഐഎച്ച്ആർഡി ജങ്ഷനിൽനിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകണം.

കറുകച്ചാൽനിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ കൈതേപ്പാലം വേട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ഐഎച്ച്ആർഡി ജങ്ഷനിലെത്തി മണർകാട് പോകണം. കോട്ടയത്ത് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതുപ്പള്ളി ഐഎച്ച്ആർഡി ജങ്ഷനിൽനിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകണം.


കഞ്ഞിക്കുഴി നിന്നും കറുകച്ചാൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതുപ്പള്ളി ഐഎച്ച്ആർഡി ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകണം.
പുതുപ്പള്ളിയില്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലങ്ങള്‍

1- എർമ്മല്ലൂർ ചിറ ഗ്രൗണ്ട്
2- പാടി ഫീൽഡ് ഗ്രൗണ്ട് ( വെയ്ക്കെട്ടു ചിറ)
3- ജോർജിയൻ പബ്ലിക് സ്കൂൾ
4- ഗവ. എച്ച്എസ്എസ് ഗ്രൗണ്ട് പുതുപ്പള്ളി
5- ഡോൺ ബോസ്കോ സ്കൂൾ ഗ്രൗണ്ട്
6- നിലക്കൽ ചർച്ച് ഗ്രൗണ്ട്.

തെക്ക് (തെങ്ങണ/ ചങ്ങനാശ്ശേരി) ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ എർമ്മല്ലൂർ ചിറ ഗ്രൗണ്ട് / പാടി ഫീൽഡ് ഗ്രൗണ്ട് ( വെയ്ക്കെട്ടു ചിറ)) / ജോർജിയൻ പബ്ലിക് സ്കൂൾ എന്നിവ പാർക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്. വടക്ക് (കോട്ടയം/ മണർകാട്) ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഗവ. എച്ച്എസ്എസ് ഗ്രൗണ്ട് പുതുപ്പള്ളി/ ഡോൺ ബോസ്കോ സ്കൂൾ ഗ്രൗണ്ട് എന്നിവ പാർക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്. കറുകച്ചാൽ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ നിലക്കൽ ചർച്ച് ഗ്രൗണ്ട് എന്നിവ പാർക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker