തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനായി നിയോഗിക്കപ്പെട്ട കെ. സുധാകരന് എല്ലാ വിജയാശംസകളും നേരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുന്നതിന് അദ്ദേഹത്തിന് എല്ലാവരുടെയും പിന്തുണ ഉണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഗ്രൂപ്പുകള്‍ക്കും വ്യക്തിതാല്പര്യങ്ങള്‍ക്കും അതീതമായി പാര്‍ട്ടി താല്പര്യവും ജനതാല്പര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാന്‍ സുധാകരന് കഴിയട്ടെയെന്ന് വി.എം. സുധീരന്‍ പറഞ്ഞു. തീരുമാനം കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തുമെന്ന് എം.എം. ഹസനും പ്രതികരിച്ചു.
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് എല്ലാവരുടെയും പിന്തുണ ഉണ്ടാകുമെന്ന് കെ.സി. ജോസഫ് പറഞ്ഞു. അധ്യക്ഷ സ്ഥാനം സംബന്ധിച്ച് വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് അന്തിമമായി ഒരു തീരുമാനമെടുത്താല്‍ പിന്നെ അതാണ് എല്ലാവരും അംഗീകരിക്കുകയെന്നും കെ.സി. ജോസഫ് പറഞ്ഞു.
കെ. സുധാകരനെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തതിനെ സ്വാഗതം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രംഗത്തെത്തി. കോണ്‍ഗ്രസില്‍ മാറ്റത്തിന്റെ കാലമാണിതെന്ന് തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സുധാകരന്‍ അധ്യക്ഷനാകുന്നത് പ്രവര്‍ത്തകര്‍ക്ക് ആവേശമാകും. കോണ്‍ഗ്രസിന് ഊര്‍ജസ്വലമായ അന്തരീക്ഷമാണ് ഇനിയുള്ള നാളുകളില്‍ ഉണ്ടാകാന്‍ പോകുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.