25.5 C
Kottayam
Friday, June 5, 2026

ക്രിസ്മസിന് ഹിന്ദുക്കള്‍ വേണ്ട; പള്ളിയിലെ ആഘോഷങ്ങള്‍ തടഞ്ഞ് ബജ്റംഗ് ദള്‍

Must read

ഗുവഹാത്തി: അസമില്‍ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍. ക്രിസ്മസ് ആഘോഷത്തില്‍ ഹിന്ദുക്കളെ പങ്കെടുപ്പിക്കരുതെന്ന് ഭീഷണിപ്പെടുത്തിയാണ് പള്ളി അടച്ചുപൂട്ടിയത്.ക്രിസ്ത്യാനികള്‍ ക്രിസ്മസ് ആഘോഷിക്കുന്നതില്‍ തടസമില്ല, എന്നാല്‍ ഹിന്ദുക്കളെ പങ്കെടുപ്പിച്ച് ആഘോഷം നടത്താന്‍ അനുവദിക്കില്ലെന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഡിസംബര്‍ 25 എന്നത് ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം തുളസി ദിവസമാണെന്നും ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.സംഭവത്തില്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അസം പൊലീസ് പറഞ്ഞു. സ്വമേധയാ കേസെടുക്കേണ്ട ആവശ്യമില്ലാത്ത ചെറിയ ഒരുപ്രശ്നം മാത്രമാണെന്നാണ് പൊലീസ് പറയുന്നത്.

‘ഞങ്ങള്‍ ക്രിസ്മസിന് എതിരല്ല. ക്രിസ്ത്യാനികള്‍ മാത്രം ക്രിസ്മസ് ആഘോഷിക്കട്ടെ. ഹിന്ദു ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്രിസ്മസ് ചടങ്ങില്‍ പങ്കെടുക്കുന്നതിന് ഞങ്ങള്‍ എതിരാണ്. ഇന്ന് ഹിന്ദുക്കളുടെ തുളസി ദിവസമായിരുന്നു, പക്ഷേ ആരും ആഘോഷിച്ചില്ല. ഇത് ഞങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നു. എല്ലാവരും പറയുന്നു. ക്രിസ്മസ് ആശംസകള്‍.

‘ഞങ്ങളുടെ മതം എങ്ങനെ നിലനില്‍ക്കും?’ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കാവിധാരിയായ യുവാവ് പറയുന്നു.ഇതാദ്യമായല്ല അസമില്‍ ക്രിസ്മസ് ആഘോഷത്തിന് നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുന്നത്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുഡ്ഗാവിലും കര്‍ണാടകയിലും ക്രിസ്ത്യാനികള്‍ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week