24.7 C
Kottayam
Monday, June 8, 2026

അംബാനിയും അദാനിയും മാത്രം മുന്നിൽ ; അതിസമ്പന്ന പട്ടികയിൽ 3-ാം സ്ഥാനത്തേക്ക് കുതിച്ച് റോഷ്നി നാടാർ‌

Must read

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ എച്ച്സിഎൽ ടെക്കിന്റെ (HCL Tech) ചെയർപേഴ്സൺ റോഷ്നി നാടാർ‌ മൽഹോത്ര (Roshni Nadar Malhotra) ഒറ്റക്കുതിപ്പിൽ മുന്നേറിയുന്നത്, രാജ്യത്തെ മൂന്നാമത്തെ വലിയ സമ്പന്നവ്യക്തിയെന്ന നേട്ടത്തിലേക്ക്. പിതാവും എച്ച്സിഎൽ ടെക്കിന്റെ സ്ഥാപകനും മുൻ ചെയർമാനുമായ ശിവ് നാടാർ (Shiv Nadar), എച്ച്സിഎൽ ടെക്കിന്റെ പ്രൊമോട്ടർ കമ്പനികളായ എച്ച്സിഎൽ കോർപ്പറേഷൻ, വാമ സുന്ദരി ഇൻവെസ്റ്റ്മെന്റ്സ് (വാമ ഡൽഹി) എന്നിവയിലായി തനിക്കുണ്ടായിരുന്ന 47% ഓഹരികൾ സമ്മാനിച്ചതോടെയാണ് മകൾ റോഷ്നി നാടാർ മൽഹോത്രയുടെ നേട്ടം.

ഓഹരി കൈമാറ്റം പൂർണമാകുന്നതോടെ എച്ച്സിഎൽ കോർപ്പറേഷൻ, വാമ ഡൽഹി എന്നിവയിലെ ഏറ്റവും വലിയ ഓഹരി ഉടമയായും 44കാരി റോഷ്നി മാറും. ലിസ്റ്റഡ് കമ്പനികളായ എച്ച്സിഎൽ ടെക്, എച്ച്സിഎൽ ഇൻഫോസിസ്റ്റംസ് എന്നിവയുടെയും ഏറ്റവും വലിയ ഓഹരി ഉടമയെന്ന നേട്ടം ഇതുവഴി റോഷ്നിക്ക് സ്വന്തമാകും. 

- Advertisement -

എച്ച്സിഎൽ ഇൻഫോസിസ്റ്റംസിൽ വാമ ഡൽഹിക്കുള്ള 12.94%, എച്ച്സിഎൽ കോർപ്പറേഷനുള്ള 49.94% എന്നീ വോട്ടിങ് അവകാശാധിഷ്ഠിത ഓഹരി പങ്കാളിത്തമാണ് റോഷ്നിക്ക് ലഭിക്കുക. എച്ച്സിഎൽ ടെക്കിൽ നിലവിൽ വാമ സുന്ദരി ഇൻവെസ്റ്റ്മെന്റ്സിന് 1.86 ലക്ഷം കോടി രൂപ മതിക്കുന്ന 44.71% ഓഹരി പങ്കാളിത്തമാണുള്ളത്. 

- Advertisement -

1976ലാണ് ശിവ് നാടാർ എച്ച്സിഎൽ ടെക് സ്ഥാപിക്കുന്നത്. 2020 ജൂലൈയിൽ അദ്ദേഹം ചെയർമാൻ പദവി മകൾക്കു കൈമാറി. മാനേജിങ് ഡയറക്ടർ ആൻഡ് സിഇഒ പദവിയൊഴിഞ്ഞാണ് റോഷ്നി ചെയർപേഴ്സൺ ആയത്. പിന്നാലെ എംഡി ആൻഡ് സിഇഒയായി സി. വിജയകുമാർ ചുമതലയേറ്റു.

- Advertisement -

ബ്ലൂംബെർഗിന്റെ റിയൽടൈം പട്ടികപ്രകാരം 8,810 കോടി ഡോളർ (ഏകദേശം 7.66 ലക്ഷം കോടി രൂപ) ആസ്തിയുമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ. 6,890 കോടി ഡോളറുമായി (5.98 ലക്ഷം കോടി രൂപ) അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി രണ്ടാംസ്ഥാനത്തും. 

3,590 കോടി ഡോളറുമായാണ് (3.12 ലക്ഷം കോടി രൂപ) റോഷ്നി നാടാർ മൂന്നാംസ്ഥാനം അലങ്കരിക്കുക. 3,450 കോടി ഡോളറുമായി (3 ലക്ഷം കോടി രൂപ) ഷാപുർ മിസ്ത്രിയും കുടുംബവും നാലാമതും ഒ.പി. ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്സൺ എമരിറ്റസ് സാവിത്രി ജിൻഡാൽ 3,010 കോടി ഡോളറുമായി (2.61 ലക്ഷം കോടി രൂപ) അഞ്ചാമതുമാണ്.

ശിവ് നാടാർ ഫൗണ്ടേഷൻ ട്രസ്റ്റീ കൂടിയായ റോഷ്നി, നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്മ്യൂണിക്കേഷൻസിൽ ബിരുദവും കെല്ലോഗ് സ്കൂൾ ഓഫ് മാനേജ്മെന്റിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week