24.9 C
Kottayam
Monday, June 8, 2026

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്: ഹൈക്കോടതി മുൻ ജഡ്ജിയിൽനിന്ന് 90 ലക്ഷം തട്ടിയ മൂന്നുപേർ പിടിയിൽ

Must read

കൊച്ചി : ഓണ്‍ലൈന്‍ ഓഹരി കെണിയിലൂടെ ഹൈക്കോടതി മുന്‍ ജഡ്ജിയില്‍നിന്ന് 90 ലക്ഷം തട്ടിയ മൂന്നുപേര്‍ പിടിയില്‍. കോഴിക്കോട് ഇടച്ചേരി ചെറിയ വട്ടക്കണ്ടിയില്‍ വീട്ടില്‍ എന്‍. മിര്‍ഷാദ്, കോഴിക്കോട് ഇടച്ചേരി തെങ്ങുള്ളതില്‍ വീട്ടില്‍ മുഹമ്മദ് ഷെര്‍ജില്‍, കണ്ണൂര്‍ പെരിങ്ങത്തൂര്‍ വലിയപറമ്പത്ത് വീട്ടില്‍ മുഹമ്മദ് ഷാ എന്നിവരെയാണ് എറണാകുളം സൈബര്‍ ക്രൈം പോലീസ് വടകരയില്‍നിന്ന് പിടികൂടിയത്. ജഡ്ജിയില്‍നിന്ന് തട്ടിയെടുത്ത തുക ഇവരുടെ അക്കൗണ്ടില്‍ എത്തിയിരുന്നു. ഈ തുക ഇവര്‍ പിന്‍വലിച്ചതോടെയാണ് അറസ്റ്റ്. മൂന്നു പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഹൈക്കോടതി മുന്‍ ജഡ്ജി തൃപ്പൂണിത്തുറ എരൂര്‍ അമൃത ലെയ്ന്‍ ‘സ്വപ്ന’ത്തില്‍ ശശിധരന്‍ നമ്പ്യാര്‍ക്കാണ് പണം നഷ്ടമായത്. 2024 ഡിസംബറില്‍ നടന്ന സംഭവത്തില്‍ ജഡ്ജിയുടെ പരാതിയില്‍ തൃപ്പൂണിത്തുറ ഹില്‍പ്പാലസ് പോലീസ് കേസെടുത്തിരുന്നു. വാട്‌സാപ്പ് ഗ്രൂപ്പിലൂടെ ജഡ്ജിയുമായി ബന്ധം സ്ഥാപിച്ച അയന ജോസഫ്, വര്‍ഷാ സിങ് എന്നിവര്‍ക്കെതിരേയാണ് വിശ്വാസവഞ്ചനയ്ക്കും ഐടി ആക്ട് പ്രകാരവും പോലീസ് കേസെടുത്തിരുന്നത്.

- Advertisement -

ഇവര്‍ യഥാര്‍ഥത്തില്‍ ഉള്ളവരാണോ അതോ വ്യാജ പേരുകളാണോ എന്ന കാര്യത്തില്‍ പോലീസിനു വ്യക്തതയുണ്ടായിരുന്നില്ല. സൈബര്‍ ക്രൈം പോലീസിന് അന്വേഷണം കൈമാറുകയായിരുന്നു.

- Advertisement -

പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചാല്‍ വന്‍ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ആദിത്യ ബിര്‍ള ഇക്വിറ്റി ലേണിങ് ഗ്രൂപ്പ് എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ശശിധരന്‍ നമ്പ്യാരെ പ്രതികള്‍ ചേര്‍ത്തു. 2023 ഡിസംബര്‍ നാലു മുതല്‍ 30 വരെ ശശിധരന്‍ നമ്പ്യാരുടെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് ഓണ്‍ലൈനായി തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തുകൊണ്ടിരുന്നു. എന്നാല്‍, പണമൊന്നും തിരികെ ലഭിക്കാതായതോടെയാണ് ശശിധരന്‍നമ്പ്യാര്‍ പോലീസില്‍ പരാതി നല്‍കിയത്.

- Advertisement -

തട്ടിപ്പിലൂടെ ബാങ്കില്‍ എത്തുന്ന പണം എടിഎമ്മിലൂടെയും ചെക്കിലൂടെയും പിന്‍വലിച്ച് ക്രിപ്റ്റോ കറന്‍സിയിലൂടെയും ഡോളര്‍ കണ്‍വര്‍ഷനിലൂടെയും വിദേശ നിക്ഷേപമായി മാറ്റുകയാണ് ചെയ്തിരുന്നത്. ഈ കുറ്റകൃത്യങ്ങള്‍ നടത്തുന്നതിനായി ഉപയോഗിച്ച ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അവ കംബോഡിയ കേന്ദ്രീകരിച്ച് ആസൂത്രണം ചെയ്ത കുറ്റകൃത്യമാണെന്ന് കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week