24.8 C
Kottayam
Thursday, June 4, 2026

ഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ്ഫോമിന്റെ പരസ്യം കണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്തു; വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമായതോടെ മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് 52.85 ലക്ഷം രൂപ

Must read

മൂവാറ്റുപുഴ: ഓണ്‍ലൈന്‍ ഓഹരി വ്യാപാരത്തട്ടിപ്പില്‍ മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് 52.85 ലക്ഷം രൂപ. വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാക്കിയുള്ള തട്ടിപ്പിലാണ് അരക്കോടി രൂപ നഷ്ടമായത്. സാമ്പത്തിക നിക്ഷേപ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്ന പ്രശസ്തനായ ഒരാളുടെ ഫെയ്സ്ബുക്ക് പോസ്റ്റിനോടനുബന്ധിച്ചു കണ്ട പരസ്യത്തില്‍ ക്ലിക്ക് ചെയ്തതോടെയാണ് വലിയ തട്ടിപ്പില്‍ ചെന്നുപെട്ടത്. ഓഹരി വിപണിയില്‍ താല്‍പര്യമുണ്ടായിരുന്ന മൂവാറ്റുപുഴ സ്വദേശി ഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ്ഫോമിന്റെ പരസ്യം കണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പില്‍ പെട്ടത്.

ലിങ്കില്‍ കയറിയതോടെ ഒരു ഓണ്‍ലൈന്‍ ട്രേഡിങ് ഗ്രൂപ്പില്‍ അംഗമായി. മണി ഫൈ ടാടാ ക്യാപ്പിറ്റല്‍ എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് അംഗമായത്. ഇതേുടര്‍ന്ന് മേയ് 13 മുതല്‍ 31 വരെ നടത്തിയ 12 ട്രാന്‍സാക്ഷനിലൂടെ പണം നഷ്ടമായത്. വീണ്ടും 80 ലക്ഷം കൂടി നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടതോടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സഹായം തേടിയപ്പോഴാണ് ചതിയില്‍ പെട്ട വിവരം നിക്ഷേപകന് മനസ്സിലാകുന്നത്. പരിശോധനയില്‍ വ്യാജ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അക്കൗണ്ടുകളിലേക്കാണ് പണം പോയതെന്ന് വ്യക്തമായി. പരാതിയെത്തുടര്‍ന്ന് മൂവാറ്റുപുഴ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ടാറ്റായുടെ സ്ഥാപനമാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മണി ഫൈ ടാടാ ക്യാപ്പിറ്റല്‍ എന്ന വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ആദ്യം ചേര്‍ത്തത്. കമ്പോള സമയം കഴിഞ്ഞ് ഓഹരികള്‍ കൂട്ടത്തോടെ കുറഞ്ഞ നിരക്കില്‍ വാങ്ങി വിറ്റഴിക്കുന്ന (ബ്ലോക്ക് ട്രേഡിങ്) കമ്പനിയാണെന്നായിരുന്നു പരസ്യം. നിക്ഷേപ താത്പര്യമുണ്ടെന്നു കാണിച്ച് പരസ്യത്തില്‍ ക്ലിക്ക് ചെയ്തതോടെ അനുഷ്‌ക ദേ എന്ന പേരിലുള്ള സ്ത്രീയും തുടര്‍ന്ന് ജെയിന്‍ എന്ന് പരിചയപ്പെടുത്തിയ ആളും വിളിച്ചു. ഫോണ്‍ കോളില്‍ വിശ്വാസം തോന്നിയ നിക്ഷേപകന്‍ പണം നല്‍കാന്‍ തയ്യാറായി.

ടാടാ ക്യാപ്പിറ്റലിന്റെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് രോഹിത് മാല്‍വാന്‍കറുടെ വ്യാജ പ്രൊഫൈലും തട്ടിപ്പിനായി ഇവര്‍ ഉപയോഗിച്ചിരുന്നു. ഇതും തട്ടിപ്പിന് കൂടുതല്‍ വിശ്വാസം പകര്‍ന്നു. തുടര്‍ന്ന് പണം നിക്ഷേപിക്കാനായി ഡേറ്റ ടെക് ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ അക്കൗണ്ട് നമ്പര്‍ നല്‍കി. മേയ് 13-ന് ആദ്യ ഗഡുവായി രണ്ട് ലക്ഷം നിക്ഷേപിച്ചു. ഈ തുകയ്ക്ക് ഓഹരികള്‍ വാങ്ങി വില്‍പ്പന നടത്തിയെന്നും ലാഭം കിട്ടിയെന്നും വിശ്വസിപ്പിച്ചു. പിറ്റേന്ന് മൂന്നുലക്ഷം കൂടി ഇതേ അക്കൗണ്ടിലിട്ടു. പലപ്പോഴായി മറ്റ് അക്കൗണ്ടുകള്‍ നല്‍കി അതിലേക്ക് ബാക്കി പണം നിക്ഷേപിപ്പിച്ചു.

- Advertisement -

ഓഹരി കമ്പോളത്തിലുള്ള മൂന്ന് ലക്ഷം പുതിയ ഓഹരികള്‍ വാങ്ങാമെന്നും മൂന്നുദിവസം കൂടി കഴിഞ്ഞാല്‍ നാലുകോടി രൂപ കിട്ടുമെന്നും പറഞ്ഞാണ് 80 ലക്ഷം കൂടി ആവശ്യപ്പെട്ടത്. ഇത് അടച്ചാലേ ബിസിനസ് പൂര്‍ത്തിയായി ലാഭത്തുക കിട്ടൂ എന്നും വിശ്വസിപ്പിച്ചു. ഇതില്‍ സംശയം തോന്നിയ നിക്ഷേപകന്‍ തന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ സമീപിച്ചു. ഇതോടെയാണ് തട്ടിപ്പ് മനസ്സിലായത്. ഇനി പണം ഇല്ലെന്നും അടച്ച തുകയുടെ ലാഭം തന്നാല്‍ മതിയെന്നും അറിയിച്ചപ്പോള്‍ 40 ലക്ഷം അടയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week