പെരുമ്പാവൂര്‍: ഓണ്‍ലൈനില്‍ നിന്ന് വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന കാരണം പറഞ്ഞ് ഡ്യൂപ്ലിക്കേറ്റ് വാച്ച് തിരിച്ചയച്ച് പണം തട്ടിയ പ്രതി പിടിയില്‍. പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയിലെ ലിയാഖത്ത് അലീഖാനെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
തൊണ്ണൂറായിരം രൂപയുടെ ആപ്പിള്‍ വാച്ച് ഓണ്‍ലൈന്‍ വഴിയാണ് ലിയാഖത്ത് വാങ്ങിയത്. പിന്നീട് വാച്ച് കേടാന്നെന്ന് പറഞ്ഞ്, ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് തിരിച്ചയച്ച് പണം തട്ടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
സമാന സംഭവത്തിന് ഹരിപ്പാട് പൊലീസും കഴിഞ്ഞ വര്‍ഷം ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഊന്നുകല്‍, കോതമംഗലം, മൂന്നാര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലും ഇയാള്‍ തട്ടിപ്പ് നടത്തിയതായാണ് പൊലീസിന് ലഭിക്കുന്ന വിവരം.
പി.എസ്.സി പരീക്ഷ തട്ടിപ്പില്‍ ഒരു കോടിയോളം രൂപ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തട്ടിയെടുത്തതായി പൊലീസ്. തിരിച്ചറിഞ്ഞ മറ്റ് രണ്ട് പ്രതികള്‍ക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതായി പൊലീസ് അറിയിച്ചു.
വിവിധ വകുപ്പുകളിലേക്കുള്ള നിയമന ഉത്തരവുമായി ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി ഓഫീസിലേക്ക് വന്നപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. തൃശൂര്‍- മലപ്പുറം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. കേസിലെ മുഖ്യപ്രതി അടൂര്‍ സ്വദേശിയായ രാജലക്ഷമിയാണെന്ന് പൊലീസ് പറയുന്നു. മൂന്ന് വര്‍ഷം മുമ്പാണ് അടൂരില്‍ നിന്നും രാജലക്ഷമി തൃശൂരിലെത്തിയത്. കഴിഞ്ഞ ദിവസം പൊലീസില്‍ കീഴടങ്ങിയ രശ്മിയോടും ജോലി വാദഗ്ദനം രാജലക്ഷമി ചെയ്ത് പണം വാങ്ങി. പിന്നീട് രശ്മിയെയും തട്ടിപ്പില്‍ കൂടെ കൂട്ടി. രണ്ടുപേരുടെ ഭര്‍ത്താക്കന്‍മാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു.
ആറന്‍മുള സ്റ്റേഷനിലെ പൊലീസുകാരിയെന്ന പരിചയപ്പെടുത്തിയാണ് രാജലക്ഷമി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയത്. പൊലീസ് യൂണിഫോമും പണം വാങ്ങുമ്പോള്‍ ധരിച്ചിരുന്നുവെന്നണ് തട്ടിപ്പിന് ഇരയായവരുടെ മൊഴി. പണം വാങ്ങിയ ശേഷം വാട്‌സ് ആപ്പ് വീഡിയോ കോള്‍ മുഖേന പിഎസ്‌സി ഉദ്യോഗസ്ഥയെന്ന പേരില്‍ ഉദ്യോഗാര്‍ത്ഥികളോട് സംസാരിച്ച ഒരു സ്ത്രീയുടെ ചിത്രമാണ് പൊലീസ് ഇപ്പോള്‍ പുറത്തുവിട്ടത്.
മുഖ്യപ്രതിയായ രാജലക്ഷമിയുടെ സുഹൃത്തായ ഈ പ്രതിയെ കുറിച്ച് പിടിയിലായ രശ്മിക്കോ തട്ടിപ്പിന് ഇരയായവര്‍ക്കോ അറിയില്ല. പ്രതിയുടെ പേര് ഇതേ വരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു പറഞ്ഞു. കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.