കൊച്ചി: കേരളത്തില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. കോളേജ് വിദ്യാര്‍ത്ഥികള്‍ മുതല്‍ നടിമാര്‍ വരെ ചൂഷണം ചെയ്യപ്പെടുന്നതായാണ് വിവരം. വിദേശ സെര്‍വറുകളിലാണ് മിക്ക സൈറ്റുകളും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പോലീസിന് കഴിയില്ലെന്നതാണ് പ്രധാന പ്രശ്‌നം. ദിവസങ്ങള്‍ക്ക് മുന്‍പ് ഓണ്‍ലൈന്‍ എസ്‌കോര്‍ട്ട് വെബ്സൈറ്റ് വഴി മലയാളിക്ക് വന്‍ തുക നഷ്ടമായിരുന്നു. ഇതാണ് വെബ്സൈറ്റ് വഴിയുള്ള തട്ടിപ്പുകള്‍ വീണ്ടും ചര്‍ച്ചയാകാന്‍ ഇടയായത്. ഓണ്‍ലൈന്‍ ക്ലാസിഫൈഡ് വെബ്സൈറ്റായ ലൊക്കാന്റോ പെണ്‍വാണിഭമടക്കമുള്ള കുറ്റകൃത്യങ്ങളുടെ പ്രധാന ഇടമാണെന്ന് പോലീസ് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. കേരളത്തിലെ പെണ്‍വാണിഭങ്ങളുടേയും മറ്റ് കുറ്റ കൃത്യങ്ങളുടേയും പ്രധാനഭാഗം ലൊക്കാന്റോ വെബ്സൈറ്റാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പരസ്യമായി പെണ്‍വാണിഭം നടത്തുന്ന ഇത്തരത്തിലുള്ള സൈറ്റുകള്‍ പൂട്ടിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി വനിതാ കമ്മീഷന്‍ പോലീസിനും ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിനും നോട്ടീസ് നല്‍കിയിരുന്നു. മൊബൈല്‍ ആപ്ലിക്കേഷന്റെ ദുരുപയോഗം തടയണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ആന്‍ഡ്രോയിഡ്, ആപ്പ് സ്റ്റോര്‍, ഇന്റര്‍നെറ്റ് എന്നിവയില്‍ ലഭ്യമാണെന്ന് അവകാശപ്പെടുന്ന ഓണ്‍ലൈന്‍ സര്‍വീസുകളെ കുറിച്ച് വനിതാ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പെണ്‍വാണിഭം പ്രോത്സാഹിപ്പിക്കുന്ന നിരവധി മൊബൈല്‍, വെബ് ആപ്ലിക്കേഷനുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വനിതാ കമ്മീഷന്‍ പറയുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പോലും പെണ്‍വാണിഭത്തിന് നല്‍കാമെന്നാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അവകാശപ്പെടുന്നത്. ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകളുടേയും വെബ്സൈറ്റുകളുടേയും പ്രവര്‍ത്തനം ഉടന്‍ തടയണമെന്നും ഡല്‍ഹി വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.