തിരുവനന്തപുരം: പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്താതെ തന്നെ ഓണ്‍ലൈന്‍ വഴി പരാതി നല്കാവുന്ന കേരള പോലീസിന്റെ പുതിയ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി. മിത്രം കിയോസ്ക് എന്ന് പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. എടിഎം കൗണ്ടര്‍ മാതൃകയിലുള്ള സംവിധാനം വഴിയാണ് പരാതികള്‍ അറിയിക്കേണ്ടത്.
ഇ-മെയില്‍, ഫോണ്‍, വിഡിയോ കോള്‍ എന്നിവയെല്ലാം വഴി പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് പരാതി നല്കാവുന്ന തരത്തിലാണ് മിത്രം കിയോസ്കുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. പരാതിക്കാര്‍ക്ക് മിത്രം കിയോസ്കിലെ സ്ക്രീനില്‍ കാണുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വിവരങ്ങള്‍ നല്‍കാം. നേരിട്ട് കണ്ട്രോള് റൂമുമായി ബന്ധിപ്പിച്ച ഈ സംവിധാനത്തില്‍ 24 മണിക്കൂറും പോലീസ് സേവനം ലഭ്യമാണ്.
പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍വഹിച്ചു. പരാതി ഇ-മെയില്‍ അയക്കാനും എഴുതി തയാറാക്കിയവ സ്കാന്‍ ചെയ്ത് അയക്കുന്നതിനും സംവിധാനമുണ്ട്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ വിഡിയോ കോള്‍ വഴി ബന്ധപ്പെടാനും സൗകര്യമുണ്ട്. ഇത്തരം കിയോസ്കുകള്‍ സംസ്ഥാന വ്യാപകമായി സ്ഥാപിക്കാനാണ് കേരള പോലീസിന്റെ തീരുമാനം.