27.7 C
Kottayam
Saturday, May 4, 2024

ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടു; യുവാവ് ജീവനൊടുക്കിയ നിലയില്‍

Must read

ഈറോഡ്: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടമായ യുവാവ് ജീവനൊടുക്കിയ നിലയില്‍. പൂന്തുറ റോഡ് സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി ശ്രീറാം(22)ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം പുറത്തുപോയ മാതാപിതാക്കളും സഹോദരനും വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ശ്രീറാമിന്റെ മുറി അകത്തു നിന്നും പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന് ഇവര്‍ വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ശ്രീറാമിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ ശ്രീറാമിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ ആറുമാസമായി ജോലിക്ക് പോകാതെ ശ്രീറാം ഫോണില്‍ ഗെയിം കളിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week