KeralaNews

ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത് 2200 രൂപയുടെ വാച്ച്; കിട്ടിയത് വെള്ളം നിറച്ച കോണ്ടം!

കൊച്ചി: എറണാകുളം ജില്ലയിലെ കരുമാല്ലൂരില്‍ ഓണ്‍ലൈനിലൂടെ വാച്ച് ആവശ്യപ്പെട്ട ആള്‍ക്ക് ലഭിച്ചത് വെള്ളം നിറച്ച ഗര്‍ഭനിരോധന ഉറ. കരുമാല്ലൂര്‍ തട്ടാംപടി സ്വദേശി അനില്‍കുമാറിനെയാണ് ഇത്തരത്തില്‍ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമം നടന്നത്. അനില്‍കുമാര്‍ രണ്ടുദിവസം മുമ്പ് ഒരു പ്രമുഖ ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ 2200 രൂപയുടെ വാച്ച് ഓര്‍ഡര്‍ ചെയ്തിരുന്നു.

ശനിയാഴ്ച ഉച്ചയോടെ ആ കൊറിയറുമായി രണ്ട് യുവാക്കള്‍ ബൈക്കില്‍ അനില്‍കുമാറിന്റെ വീട്ടിലെത്തി. അനില്‍കുമാറില്‍ നിന്ന് പണം വാങ്ങിയ ശേഷമാണ് അവര്‍ കൊറിയര്‍ കൈമാറിയത്. തൂക്കം കൂടുതലായി തോന്നിയതുകൊണ്ട് അനില്‍കുമാര്‍ അപ്പോള്‍തന്നെ കൊറിയര്‍ തുറന്നുനോക്കി. അപ്പോഴാണ് വാച്ചിനു പകരം ഗര്‍ഭനിരോധന ഉറയില്‍ വെള്ളം നിറച്ച നിലയിലുള്ള പൊതി ലഭിച്ചത്.

കൊറിയറുമായി എത്തിയവരെ തടഞ്ഞുവയ്ക്കുകയും ഉടന്‍തന്നെ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഓണ്‍ലൈന്‍ കമ്പനി കബളിപ്പിച്ചതാണോ അതോ കൊറിയര്‍ ഏജന്‍സി തിരിമറി നടത്തിയതാണോ എന്നറിയാന്‍ അന്വേഷണം നടത്തുകയാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button