തിരുവനന്തപുരം:രാജ്യത്തിന് മാതൃകയായി
പഠനം ഉത്സവമാക്കി.പുതിയ അധ്യായന വർഷത്തിന് കേരളത്തിന് പുതിയ തുടക്കം.
കോവിഡ് പശ്ചാത്തലത്തിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്കൂൾ, കോളജ് വിദ്യാർഥികൾ വീട്ടിലിരുന്നാണ്പഠനം നടത്തുന്നത്.
ഒന്നു മുതൽ പ്ലസ് ടു വരെയുള്ള 45 ലക്ഷം വിദ്യാർഥികളും ഉന്നത വിദ്യാഭ്യാസ മേഖലയിലെ ലക്ഷക്കണക്കിന് വിദ്യാർഥികളുമാണ്
പഠനത്തിൽ പങ്കാളികളാകുന്നത്. അധ്യാപകരും രക്ഷിതാക്കളും വിപുലമായ പിന്തുണയാണ് നൽകുന്നു.
പിന്നോക്ക മേഖലയിലെ വിദ്യാർഥികൾക്ക് പഠന സൗകര്യം ഒരുക്കാനും അവർക്ക് ക്ലാസുകൾ നഷ്ടമാകാതിരിക്കാനും സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും സൗകര്യങ്ങൾ ഒരുക്കും.
വിദ്യാർഥികൾക്ക് സന്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കോളേജ് വിദ്യാർത്ഥികൾക്ക് മന്ത്രി കെ.ടി.ജലീൽ ക്ലാസെടുത്തു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News