29.4 C
Kottayam
Friday, June 5, 2026

തിങ്കളാഴ്ച മുതല്‍ ടൈംടേബിള്‍ മാറും; ഓണ്‍ലൈന്‍ ക്ലാസിന് പുതിയ സമയക്രമം

Must read

തിരുവനന്തപുരം: നവംബര്‍ ഒന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുതിയ സമയക്രമം നിശ്ചയിച്ചു. കുട്ടികള്‍ നേരിട്ട് സ്‌കൂളിലെത്തി ക്ലാസുകളില്‍ സംബന്ധിക്കുന്നതിനൊപ്പം കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെല്‍ ക്ലാസുകളും ജി-സ്യൂട്ട് പ്ലാറ്റ്‌ഫോം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകളും നടത്തും. നവംബര്‍ 12 വരെയുള്ള ഡിജിറ്റല്‍ ക്ലാസുകളുടെ സമയക്രമമാണ് ഇപ്പോള്‍ പുറത്തുവിട്ടത്.

പ്ലസ്ടുക്കാര്‍ക്ക് രാവിലെ എട്ട് മണി മുതല്‍ 11 മണി വരെ ആയിരിക്കും ക്ലാസ്. ഇതേ ക്ലാസുകള്‍ രാത്രി 7.30 മുതല്‍ 10.30 വരെ പുനഃസംപ്രേഷണം ചെയ്യും. പ്രീ-പ്രൈമറി വിഭാഗത്തിനുള്ള കിളിക്കൊഞ്ചല്‍ രാവിലെ 11 മണി മുതലും എട്ടാം ക്ലാസുകാര്‍ക്ക് രണ്ട് ക്ലാസുകള്‍ 11.30 മുതലും ഒന്‍പതാം ക്ലാസുകാര്‍ക്ക് മൂന്ന് ക്ലാസുകള്‍ ഉച്ചയ്ക്ക് 12.30 മുതലും സംപ്രേഷണം ചെയ്യും.

ഒന്നു മുതല്‍ ഏഴുവരേയും പത്താം ക്ലാസിനും ഉച്ചക്ക്യ്ക്ക് ശേഷമാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക. ഉച്ചക്ക് 2, 02.30, 03.00, 03.30, 04.00, 04.30, 05.00 എന്നീ സമയങ്ങളിലാണ് യഥാക്രമം 1, 2, 3, 4, 5, 6, 7 ക്ലാസുകളുടെ സംപ്രേഷണം. പത്താം ക്ലാസിന്റെ സംപ്രേഷണം വൈകുന്നേരം 05.30 മുതല്‍ 07.00 വരെയാണ്. പത്തിലെ 3 ക്ലാസുകളും അടുത്ത ദിവസം രാവിലെ 06.30 മുതല്‍ പുനഃസംപ്രേഷണം നടത്തും.

ജി-സ്യൂട്ട്ജി-സ്യൂട്ട് പ്ലാറ്റ്‌ഫോം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ നിലവില്‍ പത്താം ക്ലാസിലാണ് നടന്നുകൊണ്ടിരിക്കുന്നത്. നവംബര്‍ ആദ്യവാരത്തോടെ 8, 9 ക്ലാസുകളിലെ ഏകദേശം 8.6 ലക്ഷം കുട്ടികള്‍ക്കുകൂടി ലോഗിന്‍ ഐ ഡി നല്‍കി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. കൈറ്റ് വിക്ടേഴ്‌സിലെ മുഴുവന്‍ ക്ലാസുകളുടേയും പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്‌സ് പ്ലസില്‍ തൊട്ടടുത്ത ദിവസം ലഭിക്കുമെന്ന് കൈറ്റ് സി ഇ ഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

Popular this week