തിരുവനന്തപുരം: നവംബര്‍ ഒന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുതിയ സമയക്രമം നിശ്ചയിച്ചു. കുട്ടികള്‍ നേരിട്ട് സ്‌കൂളിലെത്തി ക്ലാസുകളില്‍ സംബന്ധിക്കുന്നതിനൊപ്പം കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെല്‍ ക്ലാസുകളും ജി-സ്യൂട്ട് പ്ലാറ്റ്‌ഫോം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകളും നടത്തും. നവംബര്‍ 12 വരെയുള്ള ഡിജിറ്റല്‍ ക്ലാസുകളുടെ സമയക്രമമാണ് ഇപ്പോള്‍ പുറത്തുവിട്ടത്.
പ്ലസ്ടുക്കാര്‍ക്ക് രാവിലെ എട്ട് മണി മുതല്‍ 11 മണി വരെ ആയിരിക്കും ക്ലാസ്. ഇതേ ക്ലാസുകള്‍ രാത്രി 7.30 മുതല്‍ 10.30 വരെ പുനഃസംപ്രേഷണം ചെയ്യും. പ്രീ-പ്രൈമറി വിഭാഗത്തിനുള്ള കിളിക്കൊഞ്ചല്‍ രാവിലെ 11 മണി മുതലും എട്ടാം ക്ലാസുകാര്‍ക്ക് രണ്ട് ക്ലാസുകള്‍ 11.30 മുതലും ഒന്‍പതാം ക്ലാസുകാര്‍ക്ക് മൂന്ന് ക്ലാസുകള്‍ ഉച്ചയ്ക്ക് 12.30 മുതലും സംപ്രേഷണം ചെയ്യും.
ഒന്നു മുതല്‍ ഏഴുവരേയും പത്താം ക്ലാസിനും ഉച്ചക്ക്യ്ക്ക് ശേഷമാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക. ഉച്ചക്ക് 2, 02.30, 03.00, 03.30, 04.00, 04.30, 05.00 എന്നീ സമയങ്ങളിലാണ് യഥാക്രമം 1, 2, 3, 4, 5, 6, 7 ക്ലാസുകളുടെ സംപ്രേഷണം. പത്താം ക്ലാസിന്റെ സംപ്രേഷണം വൈകുന്നേരം 05.30 മുതല്‍ 07.00 വരെയാണ്. പത്തിലെ 3 ക്ലാസുകളും അടുത്ത ദിവസം രാവിലെ 06.30 മുതല്‍ പുനഃസംപ്രേഷണം നടത്തും.
ജി-സ്യൂട്ട്ജി-സ്യൂട്ട് പ്ലാറ്റ്‌ഫോം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ നിലവില്‍ പത്താം ക്ലാസിലാണ് നടന്നുകൊണ്ടിരിക്കുന്നത്. നവംബര്‍ ആദ്യവാരത്തോടെ 8, 9 ക്ലാസുകളിലെ ഏകദേശം 8.6 ലക്ഷം കുട്ടികള്‍ക്കുകൂടി ലോഗിന്‍ ഐ ഡി നല്‍കി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. കൈറ്റ് വിക്ടേഴ്‌സിലെ മുഴുവന്‍ ക്ലാസുകളുടേയും പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്‌സ് പ്ലസില്‍ തൊട്ടടുത്ത ദിവസം ലഭിക്കുമെന്ന് കൈറ്റ് സി ഇ ഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.