മാനന്തവാടി: 130 രൂപ മുടക്കിയാല്‍ അരമണിക്കൂര്‍ കൊണ്ട് 5000 സമ്പാദിക്കാമെന്ന വാഗ്ദാനം നല്‍കി വയനാട് ജില്ലയിലും ഓണ്‍ലൈന്‍ തട്ടിപ്പ് ശ്രമം. തട്ടിപ്പ് സംഘം പറയുന്ന ലിങ്കില്‍ കയറി 130 രൂപ അടച്ച് 10 മിനിറ്റു മുതല്‍ 30 മിനിറ്റ് വരെ ചെലവഴിച്ചാല്‍ 1500 രൂപ മുതല്‍ 5000 രൂപ വരെ സമ്പാദിക്കാമെന്നാണ് വാഗ്ദാനം.
കഴിഞ്ഞ ദിവസമാണ് ഇത്തരത്തിലുള്ള വാട്‌സ്ആപ് സന്ദേശം പലര്‍ക്കും ലഭിച്ചത്. വാട്ട്‌സ്ആപ് സന്ദേശം എത്തുന്ന മൊബൈല്‍ നമ്പറുകള്‍ മലയാളികളുള്‍പ്പെടെയുള്ളവരുടെ നമ്പറുകള്‍ ഹാക്ക് ചെയ്താണ് എന്നുള്ളത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ചെറിയ തുകയാണ് തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിലേക്ക് അടക്കേണ്ടി വരുന്നതെന്നതിനാല്‍ പലരും പരാതിയുമായി മുന്നോട്ട് പോവാത്തത്തും ഇത്തരം തട്ടിപ്പ് സംഘത്തിന് സൗകര്യം വര്‍ധിപ്പിക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News