മലപ്പുറം: കഞ്ചാവ്‌ചെടി നട്ടു വളര്‍ത്തിയ കേസില്‍ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശി ചന്തന്‍ ബയ്യയാണ് മലപ്പുറം ജില്ലയിലെ എടവണ്ണയില്‍ അറസ്റ്റിലായത്. കഞ്ചാവ് ചെടി വളര്‍ത്തി ഇതിന്റെ ചിത്രം ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ട കെട്ടിട ഉടമയാണ് പോലീസില്‍ വിവരം അറിയിച്ചത്.
എടവണ്ണ വിപി ലോഡ്ജില്‍ താമസിക്കുകയായിരുന്നു വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ചന്തന്‍ ബയ്യ. ചിത്രം കണ്ടു സംശയം തോന്നിയ ബില്‍ഡിംഗ് ഉടമകള്‍ സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് ചെടി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് എടവണ്ണ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഒന്നര മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടിയാണ് പോലീസ് കണ്ടെത്തിയത്. പ്രതിയെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News