കോഴിക്കോട്: ജില്ലയിലെ റൂറൽ പൊലീസ് പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങളും കോവിഡ് വ്യാപനവും തടയുന്നതിനുമായി ശനിയാഴ്ച വൈകീട്ട് ആറ് മുതൽ ഏഴ് ദിവസത്തേക്ക് സി.ആർ.പി.സി സെക്ഷൻ 144 പ്രകാരം ജില്ലാ കലക്ടർ സാംബശിവറാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു.
റൂറൽ പരിധിയിൽ കൗണ്ടിംഗ് സെന്ററുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ യാതൊരുവിധ ആൾകൂട്ടങ്ങളോ കടകൾ തുറക്കാനോ പാടില്ല. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ അല്ലാത്തവർക്ക് കൗണ്ടിംഗ് സെന്ററുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ പ്രവേശനമില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News