പബ്ജി കളിക്കുന്നതിനിടെ തര്‍ക്കം; യുവാവിനെ കുത്തിക്കൊന്നു

മുംബൈ: പബ്ജി കളിക്കുന്നതിനിടെ മുംബൈയില്‍ താനെ നിവാസിയെ മൂന്ന് സുഹൃത്തുക്കള്‍ കുത്തിക്കൊന്നു. സംഭവത്തില്‍ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെയും കസ്റ്റഡിയില്‍ എടുത്തു. വര്‍ത്തക് നഗര്‍ നിവാസിയായ സാഹില്‍ ജാദവിനെ സുഹൃത്തുക്കളായ പ്രണവ് മാലിയും മറ്റ് രണ്ട് കുട്ടികളും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

പബ്ജി കളിക്കുന്നതിനിടെ വഴക്കുണ്ടാവുകയും തുടര്‍ന്ന് കുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന മൂന്ന് പ്രതികള്‍ സാഹിലിനെ വീടിന് സമീപം വെച്ച് പിടികൂടുകയും കുത്തുകയുമായിരുന്നുവെന്ന് വര്‍ത്തക് നഗര്‍ പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മൂന്ന് പ്രതികളും ചേര്‍ന്ന് സാഹിലിനെ 10 തവണ കുത്തുകയും ഇര സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ”മൂന്ന് പ്രതികളും ഇരയും സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചവരാണ്, അവര്‍ പതിവായി പരസ്പരം വഴക്കുകളില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു” എന്നും ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News