25.4 C
Kottayam
Monday, June 8, 2026

ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ​ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്

Must read

കൊച്ചി:പ്രേക്ഷകർക്ക് സുപരിചിത ആണ് ​ഗായിക അമൃത സുരേഷ്. ​ഗായിക എന്നതിനൊപ്പം. ഐഡിയ സ്റ്റാർ സിം​ഗർ റിയാലിറ്റി ഷോ മുതൽ പ്രേക്ഷകർ കാണുന്ന മുഖമാണ് അമൃതയുടേത്. അമൃതയുടെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളും പ്രോക്ഷകർ കണ്ടതുമാണ്. നടൻ ബാലയുമായുള്ള വിവാഹം, ഒടുവിൽ വിവാഹ മോചനം, മകളെക്കുറിച്ച് ബാലയും അമൃതയും തമ്മിലുണ്ടായ തർക്കം തുടങ്ങിയവ എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

അമൃതയും കുടുംബവും സോഷ്യൽ മീഡിയയിൽ സജീവമാണ്. നടൻ ബാലയാവട്ടെ ഓൺലൈൻ മാധ്യമങ്ങൾക്ക് സ്ഥിരം മുഖം കൊടുക്കുന്ന ആളും. ഇതുകൊണ്ടൊക്കെ തന്നെ വിവാഹ മോചനം നടന്നിട്ട് ഏതാനും വർഷങ്ങൾ ആയെങ്കിലും ഈ വിഷയം ഇന്നും ചൂട് പിടിച്ച് നിൽക്കുന്നു.
വിവാഹ മോചനത്തിന് ശേഷം കുറേക്കൂടി തുറന്ന ജീവിതമാണ് അമൃത സുരേഷ് നയിക്കുന്നത്. വിവാഹ മോചനത്തിന് ശേഷം വന്ന പ്രതിസന്ധികളെക്കുറിച്ചും മറ്റും അമൃത തന്നെ മുമ്പൊരിക്കൽ സംസാരിച്ചിട്ടുമുണ്ട്.

- Advertisement -

കരിയറിൽ സ്വന്തമായൊരിടം നേടിയെടുക്കുകയും സിം​ഗിൾ മദറായി ജീവിക്കുകയും ചെയ്ത അമൃതയുടെ ജീവിതം ആരാധകർക്ക് പ്രചോദനം ആവാറുമുണ്ട്. ​ഗോസിപ്പുകൾ അന്നും ഇന്നും അമൃതയ്ക്കൊപ്പമുണ്ട്.

- Advertisement -

രൂക്ഷമായ സൈബറാക്രമണവും ഇവർക്കെതിരെ നടക്കാറുണ്ട്. ഇതിനെതിരെ ​ഗായികയും കുടുംബവും നേരത്തെ പല തവണ രം​ഗത്ത് വന്നിട്ടുമുണ്ട്.

​സം​ഗീത സംവിധായകൻ ആയ ​ഗോപി സുന്ദർ ആണ് അമൃതയുടെ ഇപ്പോഴത്തെ ജീവിത പങ്കാളി. ​അമൃത പോലെ തന്നെ ​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറുള്ള വ്യക്തിയാണ് ​ഗോപി സുന്ദർ. ഇവർ രണ്ടു പേരും ഒരുമിച്ചപ്പോൾ ഇതിന്റെ ആക്കം കൂടി.

- Advertisement -

അഭയ ഹിരൺമയിയുമായുള്ള ബന്ധം ഉപേക്ഷിച്ചാണ് ​ഗോപി സുന്ദർ അമൃതയുമായി അടുത്തത്. ​ഗോപി സുന്ദറിന്റെ ആദ്യം വിവാഹവും മറ്റും ഇതിനിടെ ചർച്ചയുമായി. ഇക്കാരണങ്ങളെല്ലാം ​ഗോപി സുന്ദർ-അമൃത സുരേഷ് ബന്ധത്തെ വാർത്തകളിൽ നിറച്ചു.

ഇപ്പോഴിതാ അമ‍ൃത സുരേഷിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി ആണ് ശ്രദ്ധ നേടുന്നത്. ​ഗോപി സുന്ദറിന്റെ ഉറക്കത്തെ തമാശയാക്കിക്കൊണ്ടാണ് അമൃതയുടെ സ്റ്റോറി. എല്ലാ ബന്ധങ്ങളിലും വളരെ പെട്ടെന്ന് ഉറങ്ങുന്ന ഒരാളും ഇതെങ്ങനെ സാധിക്കുന്നു എന്ന് ആലോചിച്ച് ഉറങ്ങാതിരിക്കുന്ന മറ്റൊരാളും ഉണ്ടാവുമെന്ന വാചകമാണ് അമൃത പങ്കുവെച്ചത്. ഓ യൂ ആന്റ് മീ എന്നാണ് ​ഗോപി സുന്ദറിനെ ​ടാ​ഗ് ചെയ്ത് കൊണ്ട് സ്റ്റോറിയിൽ അമൃത സുരേഷ് കുറിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ​അമൃത സുരേഷും ​ഗോപി സുന്ദറും. ഒരുമിച്ചുള്ള ചിത്രങ്ങളും ഇരുവരും പങ്കുവെക്കാറുണ്ട്. രണ്ട് പേരും ഒരുമിച്ച് മ്യൂസിക് പരിപാടികളും നടത്തുന്നു. പോയ വർഷം തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം ​ഗോപി സുന്ദറാണെന്ന് അമൃത സുരേഷ് അടുത്തിടെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

പുതുവത്സര ദിനത്തിൽ ഒരു സൺ ​ഗ്ലാസ് ആണ് ​ഗോപി സുന്ദറിന് അമൃത സുരേഷ് നൽകിയ സമ്മാനം. കരിയറിന്റെയും മികച്ച സമയത്ത് നിൽക്കുകയാണ് ​ഗോപി സുന്ദറും അമൃതയും. പഴയതിനേക്കാൾ സജീവമാണ് ​ഗാന രം​ഗത്ത് ഇപ്പോൾ അമൃത സുരേഷ്. ​ഗോപി സുന്ദർ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമാ മേഖലകളിലും സാന്നിധ്യം അറിയിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദേശത്തുള്ളവർക്കും ടെസ്റ്റ് എഴുതാത്തവർക്കും ലൈസൻസ്; വിരമിക്കാൻ ഒരു ദിവസം ശേഷിക്കെ എം.വി.ഐക്ക് സസ്പെൻഷൻ

കൊല്ലം: കൊല്ലം ആര്‍ടിഒ ഓഫീസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി (എംവിഐ) സേവനമനുഷ്ഠിച്ചിരുന്ന ചാത്തന്നൂര്‍ മീനാട് സ്വദേശി പി. അജയകുമാറിനെ അതീവ ഗുരുതരമായ അഴിമതിയും സുരക്ഷാ വീഴ്ചയും കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണവിധേയമായി ഗതാഗത വകുപ്പ്...

ജി സുധാകരന്റേത് കോമാളിത്തം, പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയുണ്ടോ; കടുത്ത ഭാഷയിൽ മറുപടിയുമായി എച്ച് സലാം

ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എ ജി.സുധാകരന്‍ രാഷ്ട്രീയ കോമാളിയായി മാറുകയാണെന്നും പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയുണ്ടോ എന്നും തിരിച്ചടിച്ച് സിപിഎം നേതാവ് എച്ച്.സലാം. പിണറായി വിജയനെ നനഞ്ഞ കോഴി എന്ന് ജി....

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രഖ്യാപിച്ചില്ല; സി.ബി.എസ്.ഇ.ക്ക് സുപ്രീംകോടതിയുടെ അടിയന്തിര നോട്ടീസ്

ന്യൂഡൽഹി: സി.ബി.എസ്.ഇ. പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം സമയബന്ധിതമായി പ്രഖ്യാപിക്കാത്തതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി നൽകിയ ഹർജിയിൽ കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡിനും റീജിയണൽ ഓഫീസർക്കും സുപ്രീംകോടതി അടിയന്തിരമായി നോട്ടീസയച്ചു. സൗദി അറേബ്യയിൽ നിന്നും...

അവിവാഹിതര്‍ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമായി കണക്കാക്കാനാവില്ല; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡൽഹി: പ്രായപൂർത്തിയായ രണ്ടുപേർ പരസ്പര സമ്മതത്തോടെ വിവാഹത്തിന് മുൻപ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ്...

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വമ്പൻ ടെസ്റ്റ് ജയം; അരങ്ങേറ്റത്തിൽ മാനവ് സുതാറിന് ആറ് വിക്കറ്റ്, ഇന്നിങ്സ് വിജയം

മുല്ലൻപുർ: അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിക്കൊണ്ട് ഇന്ത്യയ്ക്ക് വമ്പൻ വിജയവും പരമ്പരയും സ്വന്തം. ഒരു ഇന്നിങ്സിനും 300 റൺസിനുമാണ് കരുത്തരായ ഇന്ത്യൻ പട സന്ദർശകരായ അഫ്ഗാനിസ്ഥാനെ...

Popular this week