ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്ത ഒരു കര്‍ഷകന്‍ കൂടി മരിച്ചു. തണുപ്പുമൂലം ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ വെള്ളിയാഴ്ചയാണ് കര്‍ഷകന്‍ മരിച്ചത്. അതേസമയം കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.
തിങ്കളാഴ്ച കേന്ദ്രവുമായി കര്‍ഷകര്‍ വീണ്ടും ചര്‍ച്ച നടത്തും. കര്‍ഷക സംഘടനകള്‍ മുന്നോട്ടുവച്ച നാല് ആവശ്യങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് കേന്ദ്രം അംഗീകരിച്ചത്. നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്റെ കാര്യത്തിലുമാണ് തിങ്കളാഴ്ച ചര്‍ച്ച നടക്കുക.
അതേസമയം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം 38 ദിവസത്തിലേക്ക് കടന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News