25.5 C
Kottayam
Friday, June 5, 2026

ക്വാറി ഉടമയുടെ കൊലപാതകം: ഒരാൾകൂടി കസ്റ്റഡിയിൽ, പിടിയിലായത് സുനിൽകുമാറിന്റെ സുഹൃത്ത്

Must read

തിരുവനന്തപുരം: പാറമട വ്യവസായിയായ മലയിൻകീഴ് സ്വദേശി ദീപുവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി പിടിയിൽ. ഒളിവിലുള്ള മുഖ്യപ്രതി സുനിൽകുമാറിന്റെ സുഹൃത്ത് പ്രദീപ് ചന്ദ്രനെയാണ് തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തത്. സുനിൽകുമാർ ഒളിവിൽപോകുന്നതിന് മുൻപ് പ്രദീപ് ചന്ദ്രനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായാണ് വിവരം.

കൊല നടത്തിയ സജികുമാറിനെ സുനിലും പ്രദീപും സഹായിച്ചെന്നും ഇവരുടെ നിർദേശപ്രകാരമാണ് കൃത്യം നടത്തിയതെന്നുമാണ് പോലീസ് കരുതുന്നത്. കൊലയ്ക്ക് ഉപയോ​ഗിച്ച ബ്ലേഡ് നൽകിയത് സജികുമാറിന്റെ സുഹൃത്തും സർജിക്കൽ സ്ഥാപന ഉടമയുമായ സുനിൽകുമാറാണെന്ന് പോലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു.

അതേസമയം, നിരവധി ചോദ്യംചെയ്യലുകൾ നേരിട്ടിട്ടുള്ള പ്രതിയായതിനാൽ പോലീസിന്റെ നീക്കങ്ങൾ സജികുമാറിന് മുൻകൂട്ടി കാണാനാകുന്നത് അന്വേഷണ സംഘത്തിനു വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. കൊലപാതകത്തിനുശേഷം പടന്താലുംമൂട്ടിലേക്കു നടന്നെത്തിയ സജികുമാർ ഇവിടെനിന്ന്‌ ഒരു ഇരുചക്രവാഹനം കൈകാണിച്ച് നിർത്തി കളിയിക്കാവിളയിൽ എത്തുകയും അവിടെനിന്ന്‌ ഓട്ടോറിക്ഷയിൽ മലയത്തെ വീട്ടിലേക്കു പോവുകയും ചെയ്തു.

കൊലപാതകം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ വീടിനു സമീപത്തുെവച്ച് കത്തിച്ചു കളഞ്ഞതായും പോലീസിനോടു വെളിപ്പെടുത്തി. സമീപത്തെ തോട്ടിൽനിന്നാണ് സർജിക്കൽ ബ്ലേഡ് പോലീസ് കണ്ടെടുത്തത്. കത്തിച്ച വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week