കൊച്ചി: എറണാകുളത്ത് ഒരു കൊവിഡ് രോഗി കൂടി മരിച്ചു. ആലുവ കടുങ്ങല്ലൂര്‍ സ്വദേശി ലീലാമണിയമ്മ (71) ആണ് മരിച്ചത്. കൊവിഡ് പൊസിറ്റീവായി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ലീലാമണിയമ്മ.
മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം, കടുത്ത ശ്വാസകോശ രോഗങ്ങള്‍ എന്നിവയും ലീലാമണിയമ്മയ്ക്ക് ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഐസിയുവില്‍ ചികിത്സയിലിരിക്കെ രാവിലെ 9.10 നാണ് മരിച്ചത്.
അതേസമയം, ജില്ലയില്‍ കൊവിഡ് വ്യാപനത്തില്‍ നേരിയ ശമനം രേഖപ്പെടുത്തിയിട്ടുണ്ട്. 54 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News