KeralaNews

അഭിമന്യു വധക്കേസില്‍ ഒരു പ്രതി കൂടി പിടിയില്‍

ആലപ്പുഴ: കായംകുളം വള്ളികുന്നം അഭിമന്യു വധക്കേസില്‍ ഒരു പ്രതി കൂടി പോലീസ് പിടിയില്‍. ഏഴാം പ്രതി താമരക്കുളം സ്വദേശി ഉണ്ണികൃഷ്ണനാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി.

അതേസമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചു. അഞ്ച് പ്രതികളാണ് നിലവില്‍ റിമാന്‍ഡില്‍ കഴിയുന്നത്. കഴിഞ്ഞ വിഷുദിനത്തിലാണ് വള്ളികുന്നം സ്വദേശിയായ 15-കാരന്‍ അഭിമന്യുവിനെ പ്രതികള്‍ കുത്തിക്കൊലപ്പെടുത്തിയത്.

അഭിമന്യുവിന്റെ സഹോദരനും ഡിഐഎഫ്ഐ പ്രവര്‍ത്തകനുമായ അനന്തുവിനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് പടയണി വെട്ടത്തെ ഉത്സവസ്ഥലത്ത് പ്രതികള്‍ എത്തിയത്. ഇതിനിടെ വാക്കേറ്റമുണ്ടാവുകയും അഭിമന്യുവിനെ കുത്തിവീഴ്ത്തുകയുമായിരുന്നു. അഭിമന്യുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കഠാര പടയണിവെട്ടം ക്ഷേത്ര മൈതാനത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button