കലശലായ വേദന; പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി! വയറില്‍ ഒരു കിലോ ആണി

വില്‍നിയസ്: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് ഒരു കിലോയിലധികം വരുന്ന സ്‌ക്രൂവും ആണിയും. യൂറോപ്യന്‍ രാജ്യമായ ലിത്വാനിയയിലാണ് സംഭവം. രോഗിയുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ബാള്‍ട്ടിക് നഗരമായ ക്ലൈപെഡയിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

എക്‌സ്‌റേയില്‍ രോഗിയുടെ വയറില്‍ നിരവധി ലോഹങ്ങള്‍ കിടക്കുന്നതായി കണ്ടെത്തിയിരുന്നു. ചിലതിന്റെ നീളം പത്തുസെന്റീമീറ്ററോളം വരും. തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങില്‍ യുവാവിന്റെ വയറ്റില്‍ ഒരു കിലോയിലധികം സ്‌ക്രൂവും ആണിയുമാണെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇയാള്‍ ഇവ വിഴുങ്ങിയതെന്നും ഡോക്ടര്‍മാരോട് പറഞ്ഞു.

മൂന്നുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ ആണിയും സ്‌ക്രൂവും പുറത്തെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്‍പ് ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

രോഗിയുടെ ശരീരത്തില്‍നിന്ന് നീക്കം ചെയ്ത സ്‌ക്രൂവിന്റെയും ആണികളുടെയും ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു ട്രേയില്‍ നിരത്തിവെച്ചിരിക്കുകയായിരുന്നു ഇവ.സെപ്റ്റംബറില്‍ നോക്കിയ 3310 മൊബൈല്‍ ഫോണ്‍ വിഴുങ്ങിയിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ഇവ പുറത്തെടുക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News