പാലക്കാട്: പാലക്കാട് തിരുനെല്ലായ് റോഡില്‍ ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് മരിച്ചു. കുനിശേരി സ്വദേശി അബ്ദുള്‍ റഹ്മാന് ആണ് മരിച്ചത്. അബ്ദുള്‍ റഹ്മാനും ഭാര്യയും സഞ്ചരിച്ച ബൈക്കില്‍ ഇടിച്ച് തെറിപ്പിച്ച ലോറി അബ്ദുള്‍ റഹ്മാന്റെ ദേഹത്തുകൂടി കയറി ഇറങ്ങുകയായിരുന്നു.
സംഭവ സ്ഥലത്തുവച്ച് തന്നെ അദ്ദേഹം മരിച്ചു. മൃതദേഹം ഒരു മണിക്കൂറോളം റോഡില്‍ ചോരവാര്‍ന്ന് കിടന്നുവെന്നും അധികൃതര്‍ എത്താന്‍ വൈകിയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
റോഡിന്റെ ശോചനീയാവസ്ഥയാണ് അപകടകാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഏറെക്കാലമായി പൊളിച്ചിട്ടിരിക്കുന്ന ഈ റോഡില്‍ അപകടങ്ങള്‍ പതിവാണ്. റോഡ് പണി പൂര്‍ത്തിയാക്കാന്‍ നഗരസഭ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.