തിരുവനന്തപുരം:അതിവേഗമുള്ള കേരളത്തിൻ്റെ വ്യവസായ വളർച്ച ലക്ഷ്യമാക്കി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടപ്പാക്കുന്ന
‘ഒരു വില്ലേജിൽ ഒരു വ്യവസായം’
എന്ന പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ളാസുകളുടെ സംസ്ഥാന തല ഉദ്ഘാടനം വ്യവസായ മന്ത്രി പി.രാജീവ് തിരുവനന്തപുരത്ത് നിർവ്വഹിച്ചു. സംരംഭകർക്ക് സഹായകരമായ നിലപാട് ബാങ്കുകൾ സ്വീകരിക്കണമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
സംസ്ഥാനത്തൊട്ടാകെ ചുരുങ്ങിയത് 1,500 പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതുവഴി 5,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഖാദി ഗ്രാമ വ്യവസായ ബോർഡ് പി.എം.ഇ.ജി.പി എസ്.ഇ.ജി.പി എന്നീ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഈ പദ്ധതികൾ സംബന്ധിച്ച് സാമൂഹ്യ അവബോധം സൃഷ്ടിക്കുന്നതിനാണ് ജില്ലകൾ തോറും ബോധവത്ക്കരണക്ലാസുകൾ നടത്തുന്നത്. ബോധവത്കരണ ക്ലാസുകളിൽ സംരംഭകർക്കാവശ്യമായ പരിശീലനവും നൽകും.
ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ഡോ.കെ.എ. രതീഷ്, കെ.വി.ഐ.സി സംസ്ഥാന ഡയറക്ടർ വി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.