KeralaNews

പെരുമ്പാവൂരില്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ഒരാള്‍ ഗുരുതരാവസ്ഥയില്‍

പെരുമ്പാവൂര്‍: എം.സി റോഡില്‍ താന്നിപ്പുഴ പള്ളിപ്പടിക്ക് സമീപം ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. എറണാകുളം ഇടപ്പള്ളി സ്വദേശി കെ.എ. അശോക് കുമാര്‍ (20) ആണ് മരിച്ചത്. പരിക്കേറ്റ പോഞ്ഞേക്കര കോരത്തറ ദീപക് (18)നെ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെ 4.30-നാണ് അപകടം. മീന്‍ ഇറക്കി തരികെ വരികയായിരുന്ന ലോറിയാണ് ബൈക്കിലിടിച്ചത്. അപകടം നടന്ന ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button