27.5 C
Kottayam
Sunday, June 7, 2026

വസ്ത്രം മാറുമ്പോള്‍ വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി കടിച്ചു, നന്ദിനിയുടെ സെറ്റില്‍ വച്ച് ഉണ്ടായ ക്രൂര അനുഭവം പങ്കുവച്ച് ട്രാന്‍സ് നായിക; റിയാസ് ഖാന്‍ മാപ്പ് പറഞ്ഞു!!

Must read

നടൻ റിയാസ് ഖാന്റെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. സണ്‍ ടിവിയിലെ നന്ദിനി എന്ന സീരിയലിൽ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് നടൻ ഇപ്പോൾ അവതരിപ്പിക്കുന്നത്. സീരിയലില്‍ നിന്നും ഒരു ട്രാന്‍സ് താരത്തിന് ക്രൂരമായ അനുഭവം നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് ട്രാന്‍സ് താരമായ കത്രീന സീരിയലില്‍ നിന്ന് പിന്‍മാറുകയും ചെയ്തു.

സംവിധായകന്റെ പേര് എടുത്തു പറയാതെ ആയിരുന്നു നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് കത്രീന പറഞ്ഞതോടെ സംഭവത്തില്‍ റിയാസ് ഖാന്‍ മാപ്പ് പറഞ്ഞിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് അഭിമുഖത്തിനിടെയാണ് ഈ സംഭവം.

നടൻ നന്ദിനിയിൽ എത്തിയതിനെ കുറിച്ച് പറയവെയാണ് സീരിയലിൽ നിന്ന് പിൻമാറിയതിനെ കുറിച്ചുളള കാരണം കത്രീനയോട് ചോദിക്കുന്നത്. ‘അതിരിക്കട്ടെ കത്രീന എന്തുകൊണ്ടാണ് സീരിയലില്‍ നിന്നും പെട്ടെന്ന് പിന്മാറിയത്. സംവിധായകനോട് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഡേറ്റ് ഇല്ലാത്തത് കൊണ്ട് പിന്മാറിതാണ് എന്നാണ് പറഞ്ഞത്. സത്യത്തില്‍ അത് തന്നെയാണോ കാരണം എന്നായിരുന്നു നടന്റെ’ ചോദ്യം. അപ്പോഴാണ് തനിക്ക് സെറ്റിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് താരം പറയുന്നത്.

സംവിധായകന്റെ പേര് എടുത്തു പറയാതെ ആയിരുന്നു നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് കത്രീന പറഞ്ഞത്. ‘നിങ്ങള്‍ കൂടെ സെറ്റില്‍ ഉള്ള സമയത്താണ്, അയാള്‍ മൈക്കിലൂടെ ശരീരത്തെ കുറിച്ച് ചോദിച്ചത്. സത്യത്തില്‍ അത് തന്നെയാണോ അദ്ദേഹം ചോദിച്ചത് എന്ന് എനിക്ക് സംശയമായി. മറ്റെന്തോ ആയിരിയ്ക്കും എന്ന് കരുതി ഞാന്‍ വിട്ടു. പക്ഷെ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ ഒന്നും പറഞ്ഞില്ല. പക്ഷെ അന്ന് ഞാന്‍ മുറിയില്‍ പോയി ഒരുപാട് കരഞ്ഞു.

- Advertisement -

അടുത്ത ദിവസം വന്നപ്പോഴും അതുപോലെയുള്ള ചോദ്യം ആവർത്തിച്ചു. അതൊക്കെ സഹിച്ചായിരുന്നു അവിടെ നിന്നത്. നല്ലൊരു അഭിനേത്രി ആവാം, കുറച്ച് സഹിച്ചാല്‍ മതി എന്ന് കരുതി. നല്ലൊരു ഭാവി മാത്രമായിരുന്നു മുന്നില്‍. ഒരു പെണ്ണിനോട് ഒരിക്കിലും ഇങ്ങനെ ചോദിക്കാന്‍ അവര്‍ ധൈര്യപ്പെടില്ല. ഞങ്ങള്‍ക്ക് എവിടെ പോയാലും ഇത് തന്നെയാണ് അവസ്ഥ. ആരോടും പരാതി പറയാന്‍ പറ്റില്ല.

- Advertisement -

പക്ഷെ ഒരു ദിവസം ഞങ്ങള്‍ വസ്ത്രം മാറിക്കൊണ്ട് നിൽക്കുകയായിരുന്നു. നിര്‍ത്താതെ വാതില്‍ മുട്ടാന്‍ തുടങ്ങി. ഡ്രസ്സ് മാറുകയാണ് എന്ന് പറഞ്ഞിട്ടൊന്നും കേള്‍ക്കുന്നില്ല. അറിയാവുന്ന ആരെങ്കിലും ആയിരിക്കുമോ എന്ന് അറിയാന്‍ ലോക്ക് നീക്കി പുറത്തേക്ക് നോക്കുമ്പോഴേക്കും അയാള്‍ അകത്തേക്ക് തള്ളിക്കയറി മോശമായി പെരുമാറി. നിറ കണ്ണുകളോടെ കത്രീന പറഞ്ഞു. എന്നാൽ ഈ സംഭവ കേട്ട റിയാസ് ഖാൻ ആ സെറ്റിലെ എല്ലാവർക്കും വേണ്ടി മാപ്പ് പറയുകയായിരുന്നു. ഈ സംഭവം താൻ അറിഞ്ഞില്ല എന്ന് പറഞ്ഞ് കൊണ്ടാണ് നടൻ മാപ്പ് ചോദിച്ചത്. ‘ഞാനും ആ സീരിയലില്‍ അഭിനയിച്ചു എന്ന കാരണത്താല്‍ എല്ലാവര്‍ക്കും വേണ്ടി മാപ്പ് പറയുന്നു എന്ന് കത്രീനയെ ചേർത്ത് പിടിച്ച് കൊണ്ട് നടൻ’ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

Popular this week